കുറ്റപത്രം സമർപ്പിച്ചില്ല; പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം
text_fieldsമൂവാറ്റുപുഴ: സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്ന് പ്രതികൾക്കും ജാമ്യം. ഒന്നാം പ്രതി വിഷ്ണുപ്രസാദ്, രണ്ടാം പ്രതി മഹേഷ്, ആറാം പ്രതി നിധിൻ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്.
പ്രഥമദൃഷ്ട്യ 80 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് ജില്ല കലക്ടർ നിയമിച്ച വകുപ്പുതല അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിൽ 27.73 ലക്ഷം റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും കലക്ടറേറ്റിലെ സെക്ഷൻ ക്ലർക്കുമായ വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കും വകമാറ്റിയതാണ്. സാങ്കേതിക കാരണങ്ങളാൽ ഗുണഭോക്താക്കൾ കലക്ടറേറ്റിൽ തിരിച്ചടിച്ച 52 ലക്ഷത്തോളം രൂപയിലും തിരിമറി നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
സി.പി.എം പ്രാദേശിക നേതാവായ എം.എം. അൻവറിെൻറയും അയ്യനാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്ന ഭാര്യ കൗലത്തിെൻറയും സഹകരണ ബാങ്കിലെ ജോയൻറ് അക്കൗണ്ടിലേക്ക് പത്തരലക്ഷം എത്തിയതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്.
മൂന്നാം പ്രതിയും സി.പി.എം നേതാവുമായ എം.എം. അൻവർ, ഭാര്യയും അയ്യനാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന കൗലത്ത് അൻവർ, കേസിൽ പിടിയിലായ മഹേഷിെൻറ ഭാര്യ നീതു എന്നിവർ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.