ഇതാ, ഒരുമയുടെ കാഴ്ച; പെരുന്നാളിന് സേവനവുമായി ക്ഷേത്രമുറ്റത്ത്
text_fieldsകണ്ണൂർ: ബലിപെരുന്നാൾ ദിനത്തിൽ ഈദ് നമസ്കാരം നിർവഹിച്ച് ഒരുകൂട്ടം മുസ്ലിം യൂത് ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ പുറപ്പെട്ടത് ശ്രീകണ്ഠപുരം പഴയങ്ങാടി അമ്മകോട്ടം മ ഹാദേവീക്ഷേത്രത്തിലേക്ക്. ചളിയിൽ മുങ്ങിയ നിലയിലായിരുന്നു ക്ഷേത്രം. ഇതൊന്നു വൃത്തി യാക്കാൻ ഞങ്ങളെ അനുവദിക്കുമോയെന്ന് ചോദിച്ചപ്പോൾ േക്ഷത്രത്തിലെ പൂജാരിക്ക് പൂർ ണ സമ്മതം. ശ്രീകോവിലിലടക്കം ചളി വന്നടിഞ്ഞ ക്ഷേത്രം ഞൊടിയിടയിൽ ക്ലീൻ.
പഴയങ്ങാടി മാലിക്ദിനാർ മഖാമും ശുചീകരിച്ച അതേ കൈകൾതന്നെയാണ് ക്ഷേത്രത്തിെൻറ ശുചീകരണവും നിർവഹിച്ചത്. കണ്ണൂർ പാമ്പുരുത്തി ദ്വീപിൽനിന്നുമുണ്ട് സമാനമായൊരു വാർത്ത. ദ്വീപിലെ കൂറുംബ ഭഗവതിക്ഷേത്രം മൂന്നു ദിവസമായി പൂർണമായും വെള്ളത്തിൽ മുങ്ങിയനിലയിലായിരുന്നു. തിങ്കളാഴ്ചയോടെ വെള്ളമിറങ്ങിയപ്പോൾ ക്ഷേത്രവും ചുറ്റുപാടും ചളിയിലമർന്നു. ദ്വീപിലെ ക്ഷേത്രത്തിന് സേവകരായത് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരാണ്. എല്ലാവരും ചേർന്ന് പമ്പുപയോഗിച്ച് ചളിയും മാലിന്യവും നീക്കി ക്ഷേത്രം ശുചിയാക്കി പൂർവസ്ഥിതിയിലാക്കി.
ശുചീകരണം നടത്തിയവർക്ക് ക്ഷേത്രം ഭാരവാഹികൾ ലഘുഭക്ഷണവുമൊരുക്കിയിരുന്നു. നാടിെൻറ ഒരുമയുടെ സന്ദേശമാണ് ഇത് നൽകുന്നതെന്ന് പഴയങ്ങാടി അമ്മകോട്ടം മഹാദേവീക്ഷേത്രത്തിെൻറയും പാമ്പുരുത്തി ദ്വീപിലെ കൂറുംബ ഭഗവതിക്ഷേത്രത്തിെൻറയും ഭാരവാഹികൾ പറയുന്നു. പ്രളയം വിതക്കുന്ന ദുരിതത്തിന് പള്ളിയും അമ്പലവുമെന്ന വ്യത്യാസമില്ലെന്നിരിക്കെ, ഞങ്ങളെന്തിന് വേർതിരിവ് കാണിക്കണമെന്ന് പ്രവർത്തനത്തിന് നേതൃത്വം നൽകിയ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ.പി. റഷീദ് മാസ്റ്റർ പറഞ്ഞു. മതത്തിെൻറ വേലിക്കെട്ടുകൾ തകർത്ത സേവനം സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.