Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ;...

കനത്ത മഴ; കരുവാരകുണ്ടിൽ പുഴകളിൽ മലവെള്ളപ്പാച്ചിൽ

text_fields
bookmark_border
കനത്ത മഴ; കരുവാരകുണ്ടിൽ പുഴകളിൽ മലവെള്ളപ്പാച്ചിൽ
cancel

ക​രു​വാ​ര​കു​ണ്ട് (മ​ല​പ്പു​റം): മ​ല​യോ​ര​ത്ത് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​രു​വാ​ര​കു​ണ്ടി​ൽ പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും മ​ല​വെ​ള്ള​പ്ര​വാ​ഹം. വെ​ള്ള​ത്തോ​ടൊ​പ്പം മ​ണ്ണും മ​ര​ക്കൊ​മ്പു​ക​ളും ഒ​ഴു​കി​യെ​ത്തി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

നാ​ട്ടി​ൽ മ​ഴ തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കു​ത​ന്നെ ഒ​ലി​പ്പു​ഴ​യി​ലും ക​ല്ല​ൻ​പു​ഴ​യി​ലും കു​ത്തൊ​ഴു​ക്ക് ശ​ക്ത​മാ​യ​താ​ണ് ആ​ശ​ങ്ക പ​ര​ത്തി​യ​ത്. മ​ല​യോ​ര​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു കാ​ര​ണം.

ഏ​താ​നും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പു​ഴ നി​റ​യു​ക​യും മാ​മ്പ​റ്റ പാ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും ചെ​യ്തു. പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി. ഖാ​ൻ​ഖാ​ഹ് റോ​ഡി​ലും പു​ന്ന​ക്കാ​ടും മ​റ്റും പു​ഴ ഗ​തി​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വൈ​കാ​തെ മ​ഴ ശ​മി​ക്കു​ക​യും ജ​ല​നി​ര​പ്പ് താ​ഴു​ക​യും ചെ​യ്ത​തോ​ടെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karuvarakunduheavy rain
News Summary - Flood warning in karuvarakundu area
Next Story