രാജമല: തമിഴ്നാട്ടിൽനിന്ന് ബന്ധുക്കളുടെ ഒഴുക്ക്; കോവിഡ് ഭീതി
text_fieldsമൂന്നാർ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നതിനിടെ രക്ഷാപ്രവർത്തകരിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആലപ്പുഴയിൽ നിന്നുള്ള ഫയർ ആൻഡ് റസ്ക്യൂ യൂനിറ്റ് അംഗത്തിനാണ് രോഗം. സെൻറിനൽ സർവെയ്ലൻസിെൻറ ഭാഗമായി ആലപ്പുഴയിൽ െവച്ചാണ് ഇദ്ദേഹത്തിെൻറ സ്രവ പരിശോധന നടത്തിയത്.
രോഗം സ്ഥിരീകരിച്ചതായി അറിയിച്ചതോടെ ഇദ്ദേഹത്തെ ഇന്നലെ ആംബുലൻസിൽ ആലപ്പുഴക്ക് അയച്ചു. ഇയാളടങ്ങിയ 25 അംഗ യൂനിറ്റിനെ ദുരന്ത സ്ഥലത്തുനിന്ന് തിരിച്ചയച്ചു. ദുരന്തഭൂമിയിൽ കോവിഡ് സ്ഥിരീകരിച്ചത് രക്ഷാപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
അതേസമയം ദുരന്തത്തിൽപെട്ട ഉറ്റവരെയും ബന്ധുക്കളെയും തേടി കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ നിന്നടക്കം നൂറുകണക്കിനാളുകൾ പെട്ടിമുടിയിലേക്കെത്തുന്നത്. സാമൂഹിക അകലമോ കോവിഡ് മാനദണ്ഡങ്ങളോ പലരും പാലിക്കാത്ത സ്ഥിതിയുമുണ്ട്. ഇടക്കിടെ പൊലീസ് മാർഗനിർദേശങ്ങൾ പാലിക്കാൻ അറിയിപ്പ് നൽകുന്നുണ്ടെങ്കിലും.
തമിഴ്നാട്ടിൽ നിന്നടക്കം കൂടുതൽ പേർ വരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു.
പെട്ടിമുടിയിൽ ആൻറിജൻ ടെസ്റ്റ് നടത്തുന്നതിന് സൗകര്യങ്ങൾ ഒരുക്കും. ഇതിനുള്ള മുറി കണ്ടെത്തും. പരിശോധന നടത്തി മാത്രമേ തമിഴ്നാട്ടിൽ നിന്നുള്ളവരെ കടത്തിവിടുകയുള്ളൂവെന്നും കലക്ടർ പറഞ്ഞു.
സുരക്ഷ ഭീഷണി: ലയങ്ങൾ ഒഴിപ്പിച്ചു
മൂന്നാർ: മുൻകരുതലായി പെട്ടിമുടിയിലെ അവശേഷിച്ച എസ്റ്റേറ്റ് ലയങ്ങൾ കെ.ഡി.എച്ച്.പി കമ്പനി ഒഴിപ്പിച്ചു. കന്നിമല എസ്റ്റേറ്റിലെ ലയങ്ങളിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചത്.
പരിശോധനകളും പഠനങ്ങളും മറ്റും കഴിഞ്ഞ് അപകട സാധ്യതയില്ലെന്ന് ഉറപ്പിച്ചാൽ മാത്രമേ ഇനി ഇവരെ തിരിച്ചെത്തിക്കുകയുള്ളൂവെന്ന് കണ്ണൻ ദേവൻ ഹിൽസ് പ്ലാേൻറഷൻ മാനേജിങ് ഡയറക്ടർ മാത്യു അബ്രഹാം പറഞ്ഞു.
പെട്ടിമുടിയിലുണ്ടായ ദുരന്തം ഞെട്ടലുളവാക്കിയിരിക്കുകയാണ്. മറ്റ് ലയങ്ങളിൽ അപകടസാധ്യതയുള്ളപ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് പെട്ടിമുടിയിലേക്കായിരുന്നു. അത്രയധികം സുരക്ഷിതവും, വിശ്വാസവുമായിരുന്നു പെട്ടിമുടി.
പക്ഷേ ദുരന്തം ഇത്തവണ ഈ ലയങ്ങളെ തേടിയെത്തിയത് വിശ്വസിക്കാനായിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കമ്പനി പ്രഖ്യാപിച്ചതായി എം.ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.