വില കുതിക്കുന്നു; പൂക്കൾ മുതൽ ഉപ്പേരി വരെ
text_fieldsകൊച്ചി: ഓണവിപണി ഉണർന്നതോടെ പൂക്കൾ മുതൽ ഉപ്പേരി വരെയുള്ള സാധനങ്ങൾക്ക് വില കുതിക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്കും അടിക്കടി വില കയറുകയാണ്. കഴിഞ്ഞമാസം കിലോക്ക് 130^140 രൂപയുണ്ടായിരുന്ന െവളിച്ചെണ്ണ വില 160 കടന്നു. ജി.എസ്.ടിയുടെ വരവാണ് വില ഉയരാൻ കാരണമായി പറയുന്നത്. വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാർ സപ്ലൈകോ വഴി നൽകുന്ന ശബരി വെളിച്ചെണ്ണക്ക് ആവശ്യക്കാരേറെയുണ്ടായിട്ടും മിക്ക സപ്ലൈകോ വിൽപനകേന്ദ്രങ്ങളിലും കിട്ടാനില്ല.
േനന്ത്രനും വെളിച്ചെണ്ണക്കും വില കൂടിയതോടെ ഉപ്പേരിക്ക് പൊള്ളുന്ന വിലയാണ്. ഉപ്പേരി കിലോക്ക് ഇപ്പോഴത്തെ വില 350-352 രൂപയാണ്. ഓണമടുക്കുന്നതോടെ ഇത് വീണ്ടും വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടില്‍നിന്ന് ഉപ്പേരി വിപണിയിലെത്തുന്നുണ്ടെങ്കിലും ഗുണമേന്മ കുറവാണെന്നാണ് ചെറുകിട കച്ചവടക്കാരുടെ അഭിപ്രായം. ഗുണമേന്മയില്ലാത്ത എണ്ണയാണ് ഉപയോഗിക്കുന്നതെന്നും വ്യാപരികൾ പറയുന്നു. പരിപ്പ്, മല്ലി, മുളക് അടക്കം പലവ്യഞ്ജനങ്ങളുടെ വില ഒരാഴ്ചക്കിടെ മൂന്നുമുതല്‍ അഞ്ചുരൂപവരെ വര്‍ധിച്ചിട്ടുണ്ട്.
ബംഗളൂരു, കോയമ്പത്തൂർ, ഹൊസൂർ, ഗുണ്ടൽപേട്ട്, ഡിണ്ടിഗൽ എന്നിവിടങ്ങളിൽനിന്നാണ് പൂക്കൾ പ്രധാനമായും കേരളത്തിൽ എത്തുന്നത്. മഴ കുറഞ്ഞത് ഇവിടങ്ങളിലെ പൂപ്പാടങ്ങളിൽ കൃഷിയെ ബാധിച്ചിരുന്നു. വിളവ് കുറഞ്ഞതുകൊണ്ടുതന്നെ വില കൂടിയെന്ന് വ്യാപാരികൾ പറയുന്നു. വിലയിൽ മുന്നിൽ അരളിയാണ്. കഴിഞ്ഞ വർഷം കിലോക്ക് 270-^300 രൂപയായിരുന്ന അരളിക്ക് ഇത്തവണ 570 രൂപയോളമാണ് വില. വാടാമല്ലി 150ൽനിന്ന് 300, വെള്ള ജമന്തി 350ൽനിന്ന് 400, ഓറഞ്ച് നിറമുള്ള ബന്ദി 100ൽനിന്ന് 200 വെള്ള, 150ൽനിന്ന് 300 എന്നിങ്ങനെയാണ് വില കൂടിയത്. ഡാലിയ, സീനിയ, അപൂർവ നിറങ്ങളിലെ പൂവുകൾ എന്നിവയും വിപണിയിൽ സുലഭമാണ്. ആസ്ട്രിയ വയലറ്റിന് 500, പിങ്കിന് 400 എന്നിങ്ങനെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.