പി. ജയരാജനെ പിന്തുണച്ച് ബോർഡ്:`ഒരു കമ്യൂണിസ്റ്റിെൻറ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം''
text_fields``ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിനുനേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും''ഇത് സാധാരണഗതിയിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളവരുടെ ബാലപാഠമാണ്. കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തിലെ ജാഗ്രത എത്രത്തോളം ശക്തമായിരിക്കണമെന്ന് തെളിയിക്കുന്ന ഒന്നുകൂടിയാണ്. നിലവിലുള്ള സി.പി.എം നേതാക്കളിൽ ഏറ്റവും കൂടുതൽ പാർട്ടി ക്ലാസിനു നേതൃത്വം കൊടുത്ത ഒരാൾ എന്ന നിലയിൽ ഈ പ്രയോഗം നടത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്.
കണ്ണൂർ അഴീക്കോട്ട് പി. ജയരാജനെ പിന്തുണച്ച് ഉയർത്തിയ ഫ്ലക്സ് ബോർഡിൽ പി. ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രത്തോടൊപ്പം ``ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിനുനേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും'' എന്ന വാക്കുകളാണ് ചേർത്തിരിക്കുന്നത്.
ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം വലിയ ചർച്ചകൾക്ക് വഴിവെച്ചതിന് പിറകെയാണ് പി. ജയരാജനെ അനുകൂലിച്ചുള്ള ബോർഡ് പ്രത്യക്ഷപ്പെട്ടത്. നിലവിൽ ഈ വിഷയത്തിലെ പരസ്യചർച്ച നേതൃത്വം തന്നെ വിലക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച കേവലം മാധ്യമസൃഷ്ടിയാണെന്നാണ് ഇന്നലെ ഡൽഹിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രതികരണം. ചൊവ്വാഴ്ച രാത്രി അഴീക്കോട് കടപ്പുറം റോഡിൽ കാപ്പിലെപീടികയിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കണ്ണൂർ സി.പി.എമ്മിലെ ചേരിപ്പേരാണ് ബോർഡ് പ്രത്യക്ഷപ്പെടലിലുൾപ്പെടെ നയിച്ചതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.