ഫ്ലൈ ദുബൈയും കരിപ്പൂരിലേക്ക്
text_fieldsകരിപ്പൂർ: നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയും കോഴിക്കോട് വിമാനത്താവളത്തിലേക്ക് വരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ കമ്പനി ആരംഭിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിെൻറ ശനിദശ മാറിയെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിൽ വിമാനത്താവള ഉപദേശക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സമിതി ചെയർമാൻകൂടിയായ അദ്ദേഹം.
എമിറേറ്റ്സും കരിപ്പൂരിലേക്ക് തിരിച്ചുവരും. യാത്രക്കാരുണ്ടാകുന്നതിന് അനുസരിച്ച് കൂടുതൽ വിമാനങ്ങൾ വന്നുകൊണ്ടിരിക്കും. സൗദിയയുടെ ജിദ്ദ സർവിസ് ആരംഭിക്കുേമ്പാൾ ഒൗദ്യോഗിക ചടങ്ങുകളൊന്നുമില്ല. വിമാനത്താവള അതോറിറ്റി വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. വൈകാതെ എയർഇന്ത്യയും സർവിസ് ആരംഭിക്കുമെന്നാണ് യോഗത്തിൽ പ്രതിനിധികൾ അറിയിച്ചത്.
പുതിയ ടെർമിനലിെൻറ ഉദ്ഘാടന തീയതി മന്ത്രാലയം തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യാത്രക്കാർ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും ചർച്ചയായെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. എയർഇന്ത്യയോട് സർവിസ് വൈകരുതെന്നാണ് യോഗത്തിൽ എല്ലാവരും ആവശ്യപ്പെട്ടതെന്നും ഇ.ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.