മൂന്നാർ ടൗണിൽ ഫ്ലൈഓവർ ആലോചനയിൽ –മന്ത്രി എം.എം. മണി
text_fieldsമൂന്നാർ: മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമിക്കുന്ന കാര്യം ആലോചനയിലാണെന്ന് മന്ത്രി എം.എം. മണി. പഴയ മൂന്നാർ വർക്ഷോപ് ക്ലബ് പാലത്തിെൻറ നിർമാണോദ്ഘാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമിച്ചാൽ ടൗണിലെ തിരക്ക് കുറക്കാൻ സാധിക്കും. ഫ്ലൈഓവർ നിർമിച്ചാൽ തിരക്കിൽപ്പെടാതെ മറ്റിടങ്ങളിലേക്ക് കടന്നുപോകാനാകുമെന്നും മന്ത്രി പറഞ്ഞു.
2018ലെ പ്രളയത്തിലായിരുന്നു പഴയ മൂന്നാർ ടൗണിനെയും ഹൈറേഞ്ച് ക്ലബ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്നത്. പിന്നീട് പ്രദേശത്തെ മുന്നൂറോളം വരുന്ന കുടുംബങ്ങൾ ബൈപാസ് റോഡ് വഴി വേണം ടൗണിലെത്താൻ. ഇതിന് പരിഹാരമായാണ് പുതിയ പാലം നിർമിച്ചത്. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 45ലക്ഷം രൂപ വകയിരുത്തിയാണ് പാലം നിർമിക്കുക. പഴയ മൂന്നാറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു.
ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ, പഞ്ചായത്ത് അംഗം ധനലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, ഗുണഭോക്തൃ കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.