ഭക്ഷണ കിറ്റ് വേണ്ടെങ്കിൽ വെബ്സൈറ്റ് വഴി ആവശ്യക്കാർക്ക് സംഭാവന നൽകാം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: റേഷൻ കാർഡുടമകൾക്കുള്ള 17 ഇനങ്ങളടങ്ങിയ ഭക്ഷണ കിറ്റുകൾ ആവശ്യമില്ലാത്തവർക്ക് അത് കൂടുതൽ ആവശ്യമുള്ള മറ്റൊരാൾക്ക് നൽകാൻ സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു കഴിവും ന്നദ്ധതയുമുള്ളവർ സിവിൽ സപ്ലൈസ് കോർപറേഷെൻറ വെബ്സൈറ്റ് സന്ദർശിച്ച് അതിൽ ‘ഡൊണേറ്റ് മൈ കിറ്റ്’ എന്ന ഓപ്ഷനിൽ കാർഡ് നമ്പർ നൽകി കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് 19 പകർച്ചവ്യാധി കാരണം ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിത്യവേതനക്കാർ, സ്ഥിരവരുമാനമില്ലാത്തവർ, ചെറുകിട കർഷകർ, തുടങ്ങി കാര്യമായ നീക്കിയിരിപ്പു കയ്യിലില്ലാത്തവർ തുടങ്ങി പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങൾ സംസ്ഥാനത്തുണ്ട്. മുഖ്യമായും അവരെ കണക്കിലെടുത്താണ് എല്ലാ റേഷൻ കാർഡുടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സർക്കാർ നൽകുന്നത്. എന്നാൽ നിങ്ങളിൽ ചിലരെങ്കിലും അത് ആവശ്യമില്ലാത്തവരാകാം.
കിറ്റ് ആവശ്യമില്ലാത്തവർ അത് കൂടുതൽ ആവശ്യമുള്ള മറ്റൊരാൾക്ക് നൽകാൻ വെബ്സൈറ്റ് വഴി സമ്മതം അറിയിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന ആരുംതന്നെ കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ സഹായിക്കണമെന്നും അദ്ദേഹംവ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.