സ്ഥാനാർഥികൾ ഹരിതചട്ടം പാലിച്ചാല്‍ നാട് രക്ഷപ്പെടുക 5426 ടണ്‍ മാലിന്യത്തിൽ നിന്ന്
text_fieldsതൊടുപുഴ: സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലത്തിലും സ്ഥാനാര്‍ഥികളും അണികളും വോട്ടര്‍മാരും ഒരേ മനസ്സോടെ തീരുമാനമെടുത്താല്‍ ഒഴിവാകുന്നത് 5426 ടണ്‍ മാലിന്യം.
40,771 പോളിങ് ബൂത്താണ് സംസ്ഥാനത്ത് ആകെയുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി ബാനറുകള്‍, പോസ്റ്ററുകള്‍, ഹോര്‍ഡിങ്ങുകൾ എന്നിവ മൂലം 2250 ടണ്‍ മാലിന്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൊടിതോരണങ്ങള്‍ 980 ടണ്‍, പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികള്‍ 1050 ടണ്‍, ഡിസ്പോസിബിള്‍ കപ്പുകള്‍, പാത്രങ്ങള്‍-നിരോധിത പ്ലാസ്റ്റിക് കവറുകള്‍, ഉൽപന്നങ്ങള് എന്നിവ ഏകദേശം 1146 ടണ്‍ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടാകുന്ന മാലിന്യത്തിെൻറ കണക്ക്. ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേർന്നാണ് കണക്കെടുപ്പ് നടത്തിയത്.
പ്ലാസ്റ്റിക്കും ഡിസ്പോസിബിളുകളും ഇല്ലാത്ത പ്രചാരണം ആസൂത്രണം ചെയ്താൽതന്നെ ഒരുപരിധിവരെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ശുചിത്വമിഷൻ പറയുന്നു.
കോട്ടണ്‍ കൊടികള്‍, പേപ്പറിലോ തുണിയിലോ മാത്രം തോരണങ്ങള്‍, പ്രചാരണസമയത്ത് പുനരുപയോഗസാധ്യമായ പാത്രങ്ങളില്‍ ഭക്ഷണവും വെള്ളവും, പ്ലാസ്റ്റിക് മാല ഒഴിവാക്കൽ, പൂക്കളും പുസ്തകങ്ങളും നല്കി സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണം തുടങ്ങിയവയും പാലിക്കാനായാല് െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാലിന്യം വന്‍തോതില്‍ കുറക്കാനാവുമെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.