ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നത് തടയാൻ‘വടിയെടുത്ത്’ സപ്ലൈകോ ചെയർമാൻ
text_fieldsപാലക്കാട്: സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രത നിയമ (എൻ.എഫ്.എസ്.എ) പ്രകാരമുള്ള ഗോഡൗണ ുകളിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് സപ്ലൈകോ മാർഗനിർദേശമിറക്കി. ഗോഡൗണുകളിൽ വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടന്ന് ഉപയോഗശൂന്യമായിരുന്നു. വിവിധ കാരണങ്ങ ളാൽ ഗോഡൗണുകളിൽ ആദ്യം വരുന്നത് ആദ്യം കയറ്റിവിടാത്ത (ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്) രീതി പാലിക്കാത്തതാണ് ഇതിന് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിതരണയോഗ്യമല്ലാത്ത ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നത് ഗോഡൗണുകളുടെ സംഭരണശേഷി കുറക്കുന്നതോടൊപ്പം നീക്കിയിരിപ്പുള്ള ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങളെ കൂടി ദോഷകരമായി ബാധിച്ചു.
ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് സപ്ലൈകോ ചെയർമാൻ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ ശേഖരം മേലുദ്യോഗസ്ഥർ മുൻകൂട്ടി പരിശോധിച്ച് ആവശ്യമായ മാർഗനിർദേശം ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകണം. എല്ലാ മേഖല ഡിപ്പോ മാനേജർമാരും എൻ.എഫ്.എസ്.എ ഡിപ്പോകൾ ഇടവേളകൾ നിശ്ചയിച്ച് കൃത്യമായി സ്റ്റോക്ക് അവലോകനം നടത്തണം.
എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം വാതിൽപ്പടി വിതരണം തുടങ്ങുന്നതിനുമുമ്പ് ഡിപ്പോ മാനേജർ എൻ.എഫ്.എസ്.എ ഡിപ്പോകളിലെ ഔട്ട് ലെറ്റ് ഇൻചാർജുമാരിൽനിന്ന് സ്റ്റോക്ക് സംബന്ധിച്ച് ഡിക്ലറേഷൻ ഒപ്പിട്ട് വാങ്ങണമെന്നും നിർദേശമുണ്ട്. ഇനി മുതൽ ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് രീതി പാലിക്കാത്തത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഡിപ്പോ മാനേജർമാർ ഉൾപ്പെടെ ജീവനക്കാർ ഉത്തരവാദികളായിരിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.