ഭക്ഷണം മൗലികാവകാശം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭക്ഷണത്തിനുള്ള അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും ഉൾപ്പെടുമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത് എല്ലാ സംസ്ഥാനങ്ങളുടേയും സർക്കാറുകളുടേയും ബാധ്യതയാണ്. 'ഒരു രാജ്യം ഒരു റേഷൻ കാർഡ്'പദ്ധതി എല്ലാ സംസ്ഥാനങ്ങളും ജൂൈല 31നകം പൂർണമായി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ റേഷൻ കാർഡ് ഇല്ല എന്ന കാരണത്താൽ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കാതിരിക്കാൻ പാടില്ല. ഒരു കാർഡും കൈവശമില്ലാത്ത നിരവധി തൊഴിലാളികളുണ്ട്.
ദാരിദ്ര്യവും വിദ്യാഭ്യാസക്കുറവും മൂലമാണ് അവർക്ക് ഇൗയവസ്ഥ. അവരോടുള്ള കടമയിൽനിന്ന് സർക്കാറുകൾക്ക് ഒഴിഞ്ഞുമാറാനാകില്ല. കോവിഡ് മഹാമാരി അവസാനിക്കുന്നതുവരെ കുടിയേറ്റ െതാഴിലാളികൾക്ക് ഭക്ഷണം നൽകാൻ സമൂഹ അടുക്കള നടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഇൗ തൊഴിലാളികളോടുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ സമീപനം മാപ്പർഹിക്കാത്തതാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും രജിസ്റ്റർ ചെയ്യാനുള്ള ഒാൺലൈൻ പോർട്ടൽ ജൂലൈ 31ഒാടെ കേന്ദ്ര സർക്കാർ സജ്ജമാക്കണം. അവരോട് അനുകമ്പയില്ലാത്തതിന് തെളിവാണ് പോർട്ടൽ തുടങ്ങാനുള്ള കാലതാമസം -സുപ്രീംകോടതി കുറ്റപ്പെടുത്തി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ റേഷന്‍ അർഹതയുള്ള കാർഡുടമകൾക്ക് രാജ്യത്തെവിടെനിന്നും റേഷൻ ലഭിക്കുന്നതാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.