Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎവിടെയും...

എവിടെയും തുപ്പിയിട്ടല്ല ആഹാരം വിളമ്പുന്നത് -കാന്തപുരം അബൂബക്കർ മുസ്​ലിയാർ

text_fields
bookmark_border
എവിടെയും തുപ്പിയിട്ടല്ല ആഹാരം വിളമ്പുന്നത് -കാന്തപുരം അബൂബക്കർ മുസ്​ലിയാർ
cancel

ഹലാൽ വിവാദത്തിൽ പ്രതികരിച്ച്​ കാന്തപുരം എ. പി അബൂബക്കർ മുസ്​ലിയാർ. വിവാദങ്ങളിലൂടെ വർഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് ഹലാൽ വിവാദത്തിന് പിന്നിലെന്ന് കാന്തപുരം അബൂബക്കർ മുസ്​ലിയാർ. എവിടെയും തുപ്പിയിട്ടല്ല ആഹാരം വിളമ്പുന്നത്. മുസ്​ലിം ജനവിഭാഗം ഹലാൽ മാത്രമെ കഴിക്കുകയുള്ളുവെന്നും അവർ പ്രത്യേക വിഭാഗമാണെന്നുമുള്ള പരിഹാസത്തിന്‍റെ ഭാഗം മാത്രമാണ് നിലവിലെ വിവാദമെന്നും കാന്തപുരം പറഞ്ഞു. ഹോട്ടലുകളിൽ ഹലാൽ ഭക്ഷണം കിട്ടുമെന്ന് ബോർഡ് വയ്ക്കുന്നത് ചിലർ മാത്രമാണ്​.

ബോർഡ് വയ്ക്കാത്ത നിരവധി ഹോട്ടലുകളുണ്ട്. മുസ്​ലിം മതസ്ഥർ നടത്തുന്ന ഹോട്ടലിൽ ഇതര മതത്തിൽപെട്ടവർ ജോലി ചെയ്യുന്നുണ്ട്. അവരോട് ചോദിച്ചാൽ സത്യം അറിയാമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthapuramhalal controversy
Next Story