ഭക്ഷ്യക്കിറ്റ്: റേഷൻ വ്യാപാരികൾക്ക് കമീഷൻ കിട്ടിയിട്ട് 10 മാസം
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന സർക്കാറിെൻറ പ്രതിച്ഛായ ഉയർത്തി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുമ്പോഴും കിറ്റ് വിതരണത്തിെൻറ കമീഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി റേഷൻ വ്യാപാരികൾ. 10 മാസമായി കമീഷൻ ലഭിക്കാതായതോടെ പലരും കടുത്ത സാമ്പത്തിക പരാധീനതകളിലാണ്.
കോവിഡിനെ തുടർന്നുള്ള കിറ്റ് വിതരണവും പ്രധാനമന്ത്രി ഗരീബി കല്യാൺ യോജന (പി.എം.ജി.കെ.വൈ) പദ്ധതി പ്രകാരവുമുള്ള റേഷൻ വിതരണവും ആരംഭിച്ചതോടെ വ്യാപാരികളിൽ പലരും മറ്റ് കടമുറികൾ കൂടി വാടകെക്കടുത്തും സഹായത്തിന് ആളെ കൂട്ടിയുമാണ് ചെയ്യുന്നത്. എന്നാൽ കമീഷൻ കിട്ടാതെ വന്നതോടെ കടമുറിയുടെ വാടകയും സഹായിയുടെ ശമ്പളവും പോലും നൽകാനാകാത്ത സ്ഥിതിയാണ്.
പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ അടിയന്തരമായി കമീഷൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും കത്ത് നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് സംഘടനകൾ ആരോപിക്കുന്നു. കമീഷൻ സംബന്ധിച്ച ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും ഉടൻ തുക അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.