വിദ്യാർഥികൾക്ക് ഭക്ഷ്യക്കിറ്റ് നൽകാൻ സർക്കാർ അനുമതി
text_fieldsപാലക്കാട്: കോവിഡ് സാഹചര്യത്തിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷ്യഭദ്രത നിയമപ്രകാരം വിദ്യാർഥികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം നടത്താൻ സർക്കാർ അനുമതി. സപ്ലൈകോയാണ് കിറ്റ് വിതരണത്തിന് എത്തിക്കുക.
പ്രീപ്രൈമറി കുട്ടികളുടെ കിറ്റിൽ രണ്ട് കിലോ ഭക്ഷ്യധാന്യവും 308 രൂപയുടെ ഭക്ഷ്യവസ്തുക്കളും പ്രൈമറി വിദ്യാർഥികൾക്ക് ഏഴുകിലോ ഭക്ഷ്യധാന്യവും 308 രൂപയുടെ ഭക്ഷ്യവസ്തുക്കളും അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 10 കിലോ ഭക്ഷ്യധാന്യവും 461 രൂപയുടെ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്താനാണ് നിർദേശം. ഏതെങ്കിലും സാഹചര്യത്തിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പാചകം ചെയ്ത ഉച്ചഭക്ഷണം നൽകാൻ സാധിക്കാതെ വന്നാൽ ദേശീയ ഭക്ഷ്യ ഭദ്രതനിയമ പ്രകാരം ഭക്ഷ്യഭദ്രത അലവൻസ് നൽകണം. അർഹമായ ഭക്ഷ്യധാന്യവും പാചക ചെലവും ചേർന്നതാണ് അലവൻസ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ 62 പ്രവൃത്തി ദിവസത്തേക്ക് പാചക ചെലവിനത്തിൽ കേന്ദ്ര-സംസ്ഥാന വിഹിതമുൾപ്പെടെ ഏകദേശം 9986.60 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
മാർച്ച്, ഏപ്രിൽ, മേയ് മാസത്തെ ഭക്ഷ്യഭദ്രത അലവൻസ് ഭക്ഷ്യക്കിറ്റുകളായി നേരത്തേ വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.