ഭക്ഷ്യക്കിറ്റ് നിർത്തലാക്കിയെന്ന് പറഞ്ഞിട്ടില്ല, ദുരിത കാലങ്ങളിൽ നൽകും- മന്ത്രി ജി.ആർ അനിൽ
text_fieldsതിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കും. കോവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് സൗജന്യ ഭക്ഷ്യകിറ്റ് ഒഴിവാക്കിയത്. ദുരിത കാലങ്ങളിൽ ഇനിയും കിറ്റുകൾ നൽകും.
കോവിഡ് കാലത്ത് ജനങ്ങൾക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നൽകിയത്. ഇപ്പോൾ സാഹചര്യം മാറിയെന്നും മന്ത്രി പറഞ്ഞു.
വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ല. പച്ചക്കറിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർധിച്ചത് സർക്കാർ ഗൗരവത്തോടെ യാണ് കാണുന്നത്. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും സർക്കാർ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു.
കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രില്‍ മുതൽ തുടങ്ങിയ സാര്‍വത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചക്ക് ഇതു സഹായിക്കുകയും ചെയ്തു. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപ ചെലവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.