സപ്ലൈകോയെ രക്ഷിക്കാൻ മുഖ്യമന്ത്രിയെ സമീപിച്ച് ഭക്ഷ്യമന്ത്രി; കാലിയാകാതിരിക്കാൻ 500 കോടി ഉടൻ വേണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിപണി ഇടപെടലിനായി സപ്ലൈകോക്ക് അടിയന്തരമായി 500 കോടി അനുവദിക്കണമെന്ന ആവശ്യവുമായി ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രിയെ സമീപിച്ചു. 2016 മുതൽ സബ്സിഡി ഇനത്തിൽ സാധനങ്ങൾ നൽകിയ വകയിൽ 1525 കോടി രൂപയാണ് നൽകാനുള്ളത്. ഈ വകയിൽ 500 കോടിയെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ആറുമാസം സാധനങ്ങൾ നൽകിയ വകയിൽ 800 കോടിയോളം രൂപ ഇതരസംസ്ഥാനക്കാരായ വിതരണക്കാർക്കടക്കം സപ്ലൈകോ നൽകാനുണ്ട്. പണം നൽകാതെ വന്നതോടെ സാധനങ്ങൽ നൽകുന്ന ഫുഡ് ഗ്രെയിൻസ് പൾസസ് ആൻഡ് സ്പൈസസ് സപ്ലൈയേഴ്സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എസ്.എ) സപ്ലൈകോയുടെ ഇ- ടെൻഡർ ബഹിഷ്കരിച്ചത് ക്രിസ്മസ്- പുതുവത്സര ചന്തകളെ ബാധിച്ചിരുന്നു.
പണം ആവശ്യപ്പെട്ട് പലതവണ ധനവകുപ്പിനെ സമീപിച്ചെങ്കിലും വിപണി ഇടപെടലിനായി 17.63 കോടി മാത്രമാണ് നൽകിയത്. തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, 13 ഇന സബ്സിഡി സാധനങ്ങളുടെ വില വർധന ജനുവരി മുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ഭക്ഷ്യവകുപ്പ് നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. നിലവിൽ പൊതുവിപണിയുടെ വിലയെക്കാളും പരമാവധി 30 ശതമാനം വരെ സാധനങ്ങൾ വിലക്കുറച്ച് വിൽക്കാമെന്നാണ് ഭക്ഷ്യസെക്രട്ടറി കെ.അജിത് കുമാർ, സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ, ആസൂത്രണ കമീഷൻ അംഗം ഡോ.കെ. രവി രാമൻ എന്നിവരടങ്ങിയ സമിതി സർക്കാറിന് നൽകിയ ശിപാർശകളിൽ ഒന്ന്. അങ്ങനെയെങ്കിൽ നിലവിലെ സബ്സിഡി സാധനങ്ങളിൽ മുളകിനായിരിക്കും കൂടുതൽ വില വർധനയുണ്ടാകുന്നത്. മുളകിന് നിലവിൽ 250 രൂപയാണ് ശരാശരി വില. സപ്ലൈകോയിൽ 75 രൂപക്കാണ് വിൽക്കുന്നത്.
വിലവർധനയെ തുടർന്ന് ഇത്തവണ ക്രിസ്മസ്-പുതുവത്സര ചന്തയിൽ പോലും കാർഡിന് 250 ഗ്രാം മുളകാണ് നൽകിയിരുന്നത്. പുതിയ വിപണി വില അനുസരിച്ച് അതിൽ 25 ശതമാനം കുറച്ച് സബ്സിഡി വില നിശ്ചയിച്ചാൽ സപ്ലൈകോയിൽ മുളകിന് 187.50 രൂപയാകും. പഴയ വിലയുടെ ഇരട്ടിയിലേറെ വർധന. 45 രൂപക്കു വിൽക്കുന്ന കടലക്ക് 135 രൂപ വരെ ആയേക്കാം. ഉഴുന്ന് 66ൽനിന്നും 100- 105ലെത്തും. വില വർധനയുടെ ഭാരം കൂടുതൽ അനുഭവപ്പെടാതിരിക്കാൻ സബ്സിഡി സാധനങ്ങളുടെ എണ്ണം കൂട്ടണമെന്നും നിർദേശമുണ്ട്. സമിതി സപ്ലൈകോ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.