Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യവിഷബാധ:...

ഭക്ഷ്യവിഷബാധ: സർക്കാറിനോട്​ റിപ്പോർട്ട്​ ആവശ്യപ്പെട്ട് ഹൈകോടതി

text_fields
bookmark_border
Food poisoning
cancel

കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ സംഭവങ്ങളിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന്​ ഹൈകോടതി. അടുത്തിടെയുണ്ടായ സംഭവങ്ങളും അതിന്‍റെ കാരണങ്ങളും ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച നടപടികളും സംബന്ധിച്ച്​ ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി റിപ്പോർട്ട്​ നൽകണമെന്നാണ്​ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

കാസർകോട് ചെറുവത്തൂരിൽ കഴിഞ്ഞ ഏപ്രിലിൽ ഷവർമ കഴിച്ച് ദേവനന്ദയെന്ന പെൺകുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്​.

ചെറുവത്തൂർ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ്​ സ്വീകരിച്ച നടപടി സംബന്ധിച്ച്​ സർക്കാർ റിപ്പോർട്ട്​ നൽകിയെങ്കിലും കോട്ടയത്തും പിന്നീട് പറവൂരിലുമൊക്കെ ഭക്ഷ്യവിഷബാധയുണ്ടായത്​ കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇക്കാര്യത്തിൽ റിപ്പോർട്ട്​ തേടിയത്. ഹരജി രണ്ടാഴ്ചക്ക്​ ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food poisoningHigh court
News Summary - Food poisoning: High court has asked the government for a report
Next Story