Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2022 5:28 PM IST Updated On
date_range 29 Aug 2022 5:28 PM ISTനാദാപുരത്ത് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 18 വിദ്യാർഥിനികൾ ചികിത്സയിൽ
text_fieldsbookmark_border
നാദാപുരം: കോളജ് ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് 18 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലബാർ വിമൻസ് കോളജ് ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർഥിനികൾക്കാണ് വിഷബാധയേറ്റത്.
വിദ്യാർഥിനികൾ നാദാപുരം താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കോളജിൽ ഡിപ്ലോമ കോഴ്സിന് പഠിക്കുന്നവരാണ് ഇവർ. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പുറത്ത് നിന്നുള്ള ഭക്ഷണമാണ് ഹോസ്റ്റലിൽ വിതരണം ചെയ്തിരുന്നത് വിദ്യാർഥികൾ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം എന്നിവർ ആശുപത്രിയിൽ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story