ആർ.ടി.ഒക്കും മകനും ഭക്ഷ്യവിഷബാധ: കാക്കനാട്ടെ ഹോട്ടൽ ആര്യാസ് അടച്ചുപൂട്ടി; 50,000 രൂപ പിഴ
text_fieldsകാക്കനാട്: എറണാകുളം ആർ.ടി.ഒക്കും മകനും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാക്കനാട് ചിൽഡ്രൻസ് ഹോമിനു സമീപത്തെ ഹോട്ടൽ ആര്യാസ് താൽക്കാലികമായി അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി സ്വീകരിച്ചത്. 50,000 രൂപ പിഴയടക്കാനും നിർദേശിച്ചു. വൃത്തിഹീനമായ ഹോട്ടലും പരിസരവും ശുചീകരിക്കാൻ മൂന്നുദിവസം സമയം അനുവദിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇവിടെനിന്ന് നെയ്റോസ്റ്റും ചട്ണിയും കഴിച്ച ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവർക്കാണ് ഛർദിയും വയറിളക്കവുമുണ്ടായത്. ഇവർ എറണാകുളം മെഡിക്കൽ സെന്‍ററിൽ ചികിത്സ തേടി.
ചട്ണിയിൽ നിന്നുള്ള അണുബാധയാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് കരുതുന്നതായി നഗരസഭ ആരോഗ്യവിഭാഗം പറഞ്ഞു. ആരോഗ്യ വിഭാഗം സൂപ്പർവൈസർ സഹദേവന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ ഹോട്ടലിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.
കാക്കനാട് ചിൽഡ്രൻസ് ഹോമിനു സമീപത്തെ ആര്യാസ് ഹോട്ടലിൽ പരിശോധനക്കെത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.