ഭക്ഷ്യസുരക്ഷാ അതോറിറ്റി സെന്‍ട്രല്‍ അഡ്‌വൈസറി കമ്മിറ്റി എറണാകുളത്ത്
text_fieldsകൊച്ചി: കേരള ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ 37-ാമത് സെന്‍ട്രല്‍ അഡ്‌വൈസറി കമ്മിറ്റി യോഗം എറണാകുളം അബാദ് പ്ലാസയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. ഇത്തരത്തിലൊരു യോഗത്തിന് ആദ്യമായാണ് കേരളം ആതിഥേയത്വം വഹിക്കുന്നത്.
ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടവരെയും നിയമ നിര്‍മാണമേഖലയെയും കൂട്ടി യോജിപ്പിച്ചു നയപരമായ നിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യ ഗുണനിലവാര അതോറിറ്റിക്കു നല്‍കുക എന്നതാണു യോഗത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ചെയര്‍പേഴ്സണ്‍, സിഇഒ, വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍, സയന്റിഫിക് പാനല്‍, സയന്റിഫിക് കമ്മിറ്റി തുടങ്ങിയവര്‍ പങ്കെടുക്കും.
ഓഗസ്റ്റ് 24ന് രാവിലെ ഏഴിന് രാജേന്ദ്ര മൈതാനിയില്‍ നിന്ന് ആരംഭിച്ച് മറൈന്‍ ഡ്രൈവില്‍ സമാപിക്കുന്ന ഭക്ഷ്യസുരക്ഷാ ബോധവല്‍കരണ റാലി നടത്തും. എറണാകുളം റോളര്‍ സ്‌കേറ്റിംഗ് ക്ലബ്, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവയുമായി സഹകരിച്ച് സൈക്ലത്തോണ്‍, സ്‌കേറ്റിംഗ്, വാക്കത്തോണ്‍, ശിങ്കാരി മേളം എന്നിവയും ബോധവത്കരണ റാലിയില്‍ ഉള്‍പ്പെടുത്തും.
24 ന് വൈകീട്ട് 7.30ന് കുടുംബശ്രീ, നവ്യ ബേക്കേഴ്സ്, ഷാപ്പിലെ കറി എന്നിവയുമായി ചേര്‍ന്ന് നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈറ്റ് റൈറ്റ് മേളയും ബാന്‍ഡ് ഷോയും മറൈന്‍ഡ്രൈവില്‍ നടത്തുമെന്നും ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.