ഭക്ഷ്യഭദ്രത നിയമം നടപ്പാക്കല്‍ അനിശ്ചിതത്വത്തില്‍
text_fieldsകോഴിക്കോട്: ഭക്ഷ്യഭദ്രത നിയമത്തിന്‍െറ ഭാഗമായി പുതിയ റേഷന്‍ കാര്‍ഡ് തയാറാക്കുന്നതിനുള്ള സമയപരിധി തീരാനിരിക്കെ മുന്‍ഗണന ലിസ്റ്റ് സംബന്ധിച്ച് വീണ്ടും കല്ലുകടി. അന്തിമ ലിസ്റ്റ് അംഗീകരിക്കുന്ന നടപടിയില്‍നിന്ന് ഗ്രാമപഞ്ചായത്തുകള്‍ പിന്മാറിയതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
മാര്‍ച്ച് 31നകം മുന്‍ഗണന ലിസ്റ്റ് അന്തിമമായി തയാറാക്കി പുതിയ റേഷന്‍ കാര്‍ഡ് പ്രസിദ്ധീകരിക്കണം എന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് തെറ്റുന്നതോടെ ഭക്ഷ്യഭദ്രത പദ്ധതി സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന അവസ്ഥയാണ്. സിവില്‍സപൈ്ളസ് വകുപ്പ് തയാറാക്കിയ മുന്‍ഗണന ലിസ്റ്റിലെ പരാതികള്‍ സ്വീകരിച്ച് പുതുക്കിയ ലിസ്റ്റ് തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന നടപടിയാണ് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതിയെങ്കിലും നൂറില്‍ താഴെ പഞ്ചായത്തുകള്‍ മാത്രമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അനര്‍ഹമായി കടന്നുകൂടിയവരെ ഒഴിവാക്കാനും അര്‍ഹരായവരെ ഉള്‍പ്പെടുത്താനും പഞ്ചായത്തുകള്‍ക്ക് അധികാരം ഇല്ലാത്തതിനാല്‍ നടപടിയുമായി സഹകരിക്കില്ളെന്ന് പഞ്ചായത്ത് മേധാവികള്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരിക്കുകയാണ്.
ഇതത്തേുടര്‍ന്ന്, സര്‍ക്കാര്‍ നിര്‍ദേശിച്ച സ്പെഷല്‍ ഗ്രാമസഭ മിക്ക പഞ്ചായത്തുകളിലും നടന്നില്ല. നടന്നവയില്‍തന്നെ ലിസ്റ്റ് തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന റിപ്പോര്‍ട്ടാണ് സിവില്‍സപൈ്ളസ് വകുപ്പിന് നല്‍കിയത്. മുന്‍ഗണന ലിസ്റ്റ് സംബന്ധിച്ച് ലഭിച്ച 16,03,239 പരാതികളില്‍ 12,11,517 എണ്ണം അംഗീകരിച്ച ലിസ്റ്റാണ് പഞ്ചായത്തുകള്‍ക്ക് നല്‍കിയത് എന്നാണ് പറയുന്നതെങ്കിലും ഇത് പരിശോധിക്കാന്‍ ഗ്രാമസഭകളില്‍ അവസരമുണ്ടായിരുന്നില്ല.
ലിസ്റ്റ് അംഗീകരിക്കലിന് കൂടുതല്‍ സമയം തേടി കോര്‍പറേഷനുകളും കത്തുനല്‍കിയിട്ടുണ്ട്. മാര്‍ച്ചോടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്ന ഉറപ്പിലായിരുന്നു നവംബറില്‍ സംസ്ഥാനത്ത് ഭക്ഷ്യഭദ്രത നിയമം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് അനുമതി നല്‍കിയത്. ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ച്ചില്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച് പുതിയ റേഷന്‍ കാര്‍ഡ് ഇറക്കുക പ്രയാസകരമാവും. നിലവിലെ ലിസ്റ്റ് അനുസരിച്ച് റേഷന്‍ കാര്‍ഡ് ഇറക്കുകയും പിന്നീട് ലഭിക്കുന്ന പരാതികള്‍ അനുസരിച്ച് അനര്‍ഹരുടെ കാര്‍ഡുകള്‍ തടഞ്ഞുവെക്കുകയും ചെയ്യാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. എന്നാല്‍, അര്‍ഹരായ ആളുകളെ ചേര്‍ക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടുമില്ല.
ഇതോടെ ഗ്രാമസഭകളെ നോക്കുകുത്തിയാക്കി എന്ന ആക്ഷേപവും സര്‍ക്കാറിന് നേരിടേണ്ടി വരും. ഇതല്ളെങ്കില്‍, അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ അധികസമയം നീട്ടിവാങ്ങുകയാവും സര്‍ക്കാറിന് മുന്നിലുള്ള പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.