ഭക്ഷ്യസുരക്ഷ: മുന്‍ഗണന പട്ടിക ‘ശുദ്ധീകരിക്കുന്നു’
text_fieldsതൃശൂര്‍: റേഷന്‍ മുന്‍ഗണന പട്ടിക തയാറാക്കുന്ന പ്രക്രിയ ഇടത് സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുന്നു. അന്തിമ മുന്‍ഗണന പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ വഴി പുറത്തിറക്കാനാണ് നീക്കം. ഇതുവഴി സ്വന്തക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 70 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യത്തില്‍ ഇത് എളുപ്പവുമാണ്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊതുവിതരണ വകുപ്പ് കത്തയച്ചു.
ഫെബ്രുവരി ഒന്നിന് അന്തിമ പട്ടിക പുറത്തിറക്കുമെന്നാണ് മന്ത്രി പി. തിലോത്തമന്‍ നേരത്തേ പറഞ്ഞത്. അപാകതകള്‍ പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ നിയോഗിക്കുന്നതുവഴി പട്ടിക പ്രസിദ്ധീകരണം ഇനിയും വൈകും. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ അവര്‍ക്കും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാമെന്നിരിക്കേ, ഇതിനെതിരെ പ്രതിഷേധത്തിനും സാധ്യതയില്ല.
എന്നാല്‍, ജനപ്രതിനിധികള്‍ക്ക് അവസരം നല്‍കുന്നത് കാര്യങ്ങള്‍ വീണ്ടും കീഴ്മേല്‍ മറിക്കും. ജനപ്രതിനിധികള്‍ അനര്‍ഹരെ ഒഴിവാക്കി പ്രതിഷേധം വരുത്താന്‍ തയാറാകില്ല. നേരത്തേ, പക്ഷപാതപരമായി ബി.പി.എല്‍ പട്ടിക തയാറാക്കിയത് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ്. 2016 ഒക്ടോബര്‍ വരെ പൊതുവിതരണത്തിന് ആശ്രയിച്ചത് ഈ ബി.പി.എല്‍ പട്ടികയായിരുന്നു.
നായനാര്‍ സര്‍ക്കാറാണ് പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ നിയോഗിച്ചത്. ഈ പട്ടിക മാറ്റാന്‍ മാറിവന്ന സര്‍ക്കാറുകള്‍ ശ്രമിച്ചതുമില്ല. ഇതോടെ പഴയ ബി.പി.എല്‍ പട്ടികക്ക് സമാനമായി അന്തിമ പട്ടികയില്‍ അനര്‍ഹര്‍ക്കും ഇടംകിട്ടും. ഫലത്തില്‍ അര്‍ഹരെ കണ്ടത്തെുന്നതിന് സ്വീകരിച്ച നടപടികള്‍ക്ക് പുതിയ നീക്കം തിരിച്ചടിയാകും.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അനര്‍ഹരെ കണ്ടത്തെി ഒഴിവാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രാമസഭയില്‍ അംഗീകാരം നേടുകയും വേണം. തദ്ദേശ സ്ഥാപന യോഗങ്ങളിലും അംഗീകാരം നേടണം. ഈ പട്ടികയാണ് തദ്ദേശസ്ഥാപനങ്ങള്‍ താലൂക്ക് സപൈ്ളസ് ഓഫിസുകളില്‍ നല്‍കേണ്ടത്. തുടര്‍ന്ന് റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അപാകതകള്‍ പരിഹരിച്ച പട്ടിക വീണ്ടും നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍ററിന്‍െറ സോഫ്റ്റ്വെയറിലൂടെ രേഖപ്പെടുത്തണം. പ്രസിദ്ധീകരിക്കുകയും വേണം.
ഇതോടെ സംസ്ഥാനത്തൊട്ടാകെ മൂന്നുതവണ പട്ടിക പ്രസിദ്ധീകരിക്കേണ്ടിവരും. പട്ടിക ഓരോ മൂന്നുമാസങ്ങള്‍ കഴിയുമ്പോഴും നവീകരിക്കുകയും ചെയ്യും. അതിനിടെ, തടയപ്പെട്ട അരി ഒന്നരലക്ഷം ടണ്‍ അരി ലഭിക്കുന്നതോടെ കാര്യങ്ങള്‍ പഴയപടിയാകുമെന്ന പ്രതീക്ഷയും സര്‍ക്കാറിനുണ്ട്. അതിനിടെ ഫെബ്രുവരി ഒന്നിനും പട്ടിക പ്രസിദ്ധീകരിക്കാനാകില്ളെന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അന്തിമപട്ടിക തയാറാക്കണമെന്ന നിര്‍ദേശമല്ലാതെ എന്ന് തുടങ്ങണമെന്ന അറിയിപ്പ് നല്‍കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.