മെഡിക്കല്‍ കോളജ് കാമ്പസുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജ് കാമ്പസുകളിലെ കാന്റീനുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. കാന്റീനുകളിലും വിദ്യാർഥികള്‍ക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നെന്ന പരാതിയെതുടര്‍ന്നായിരുന്നു പരിശോധന. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ മെസ് വൃത്തിഹീനമായി കണ്ടെത്തിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിർദേശം നല്‍കിയതായി മന്ത്രിയുടെ ഓഫിസ് വാർത്തകുറിപ്പിൽ അറിയിച്ചു.
സംസ്ഥാനത്താകെ കാന്റീന്, മെസ് തുടങ്ങിയ 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഏഴ് സ്ഥാപനങ്ങൾക്ക് പിഴയീടാക്കാൻ നോട്ടീസ് നല്കി. എല്ലാ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളിലുമായി 102 പരിശോധനയാണ് നടത്തിയത്. മെഡിക്കല്‍ കോളജ് കാമ്പസുകളിലെ ചില കാന്റീനുകളും ഹോസ്റ്റല്‍ മെസുകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.