ഭക്ഷ്യഭദ്രത പദ്ധതി കൃത്യമായി നടപ്പാക്കാനായില്ല
text_fieldsതൃശൂര്‍: ഭക്ഷ്യഭദ്രതാ പദ്ധതി നടപ്പാക്കാന്‍ വൈകിയതിലൂടെ കേരളം നഷ്ടപ്പെടുത്തിയത് രണ്ടുവര്‍ഷം സൗജന്യ നിരക്കില്‍ ലഭിക്കേണ്ട റേഷന്‍ ഭക്ഷ്യധാന്യം. 2013 ജൂലൈയില്‍ രാജ്യത്ത് നിലവില്‍ വന്ന, 2014 സെപ്റ്റംബറില്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ഭക്ഷ്യഭദ്രത പദ്ധതിയില്‍ കേരളം പ്രവേശിച്ചത് 2016 നവംബറിലാണ്. പദ്ധതിയില്‍നിന്ന് പുറത്തായ രണ്ടുവര്‍ഷവും രണ്ടുമാസവും ബി.പി.എല്‍-എ.പി.എല്‍ വിഭാഗത്തിനായി കൂടിയവിലയ്ക്ക് അരി വാങ്ങി സംസ്ഥാനം സൗജന്യമായി നല്‍കുകയായിരുന്നു. റേഷന്‍ വിതരണത്തിന്‍െറ കാര്യത്തില്‍ കോടികളുടെ നഷ്ടം വരുത്തിവെച്ച കേരളമാണ് മൂന്നുവര്‍ഷം കഴിഞ്ഞ് ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലകൂട്ടുന്ന കേന്ദ്രത്തിനെതിരെ തിരിയുന്നത്.
യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഫ.കെ.വി. തോമസാണ് പദ്ധതി നടപ്പാക്കിയത്. ഈ കാലയളവില്‍ കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ നാലുതവണ ഇതുമായി ബന്ധപ്പെട്ട നടപടി മാറ്റിവെച്ചു. അവസാനം മുന്നൊരുക്കമില്ലാതെ പദ്ധതി തുടങ്ങിയെങ്കിലും കേന്ദ്രം നല്‍കിയ സമയം കഴിഞ്ഞതോടെ കേരളം പദ്ധതിയില്‍നിന്നും പുറത്തായി. സമയം നീട്ടിച്ചോദിച്ചെങ്കിലും നടപടി ഇഴഞ്ഞു നീങ്ങി.
കഴിഞ്ഞവര്‍ഷം ഭരണം ഏറ്റെടുത്ത ഇടതു സര്‍ക്കാറിന് വകുപ്പില്‍നിന്നും ലഭിച്ച ആദ്യനിര്‍ദേശം പദ്ധതിയില്‍ കൈവെക്കേണ്ടതില്ളെന്നാണ്. ഒടുവില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ളെങ്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനാവില്ളെന്ന് കേന്ദ്രം കര്‍ശനമാക്കിയതോടെ ഗത്യന്തരമില്ലാതെയാണ് പദ്ധതിയില്‍ പ്രവേശിച്ചത്.
ഭക്ഷ്യഭദ്രത പദ്ധതിയില്‍ മുന്‍ഗണന വിഭാഗത്തിന് മൂന്നു രൂപ നിരക്കിലാണ് അരി ഉള്‍പ്പെടെ കേന്ദ്രം നല്‍കിയിരുന്നത്. റേഷന്‍ കാര്‍ഡിലെ ഒരോ അംഗത്തിനും അഞ്ചു കിലോ അരിയും മൂന്നു കിലോ ഗോതമ്പുമാണ് പദ്ധതി അനുസരിച്ച് പ്രതിമാസം നല്‍കുന്നത്. ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് മൂന്നുവര്‍ഷം വിലയില്‍ മാറ്റം വരുത്താനാവില്ല. മൂന്നുവര്‍ഷം പിന്നിടുന്നതോടെ കേന്ദ്രം അരി ഉള്‍പ്പെടെ വസ്തുക്കളുടെ വില 8.30 നിരക്കില്‍ കൂട്ടാനാണ് ഒരുങ്ങുന്നത്. പദ്ധതിയില്‍ 14.5 ലക്ഷം മെട്രിക് ടണ്‍ അരി 602 കോടി രൂപക്കാണ് കേന്ദ്രം നല്‍കുന്നത്. നേരത്തെ സാര്‍വത്രിക സമ്പ്രദായത്തില്‍ 16.5 ലക്ഷം മെട്രിക് ടണ്‍ അരിയാണ് വാങ്ങിയിരുന്നത്. നിലവില്‍ രണ്ടു ലക്ഷം മെട്രിക് ടണ്‍ അരി കുറവ് വന്നു. കുറ്റമറ്റ മുന്‍ഗണന പട്ടിക തയാറാക്കുന്നതടക്കം കാര്യങ്ങളില്‍ കൃത്യമായ നടപടി സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.