ഭക്ഷ്യഭദ്രത പട്ടിക ഗ്രാമസഭകള്‍ അംഗീകരിക്കണമെന്ന നിര്‍ദേശം അട്ടിമറിച്ചു
text_fieldsകോഴിക്കോട്: ഭക്ഷ്യഭദ്രത നിയമപ്രകാരം തയാറാക്കിയ മുന്‍ഗണനപ്പട്ടിക ഗ്രാമസഭകള്‍ അംഗീകരിക്കണമെന്ന നിര്‍ദേശം അട്ടിമറിച്ചു. സപൈ്ള ഓഫിസുകളില്‍നിന്ന് ഗ്രാമപഞ്ചായത്തുകളില്‍ എത്തിച്ച അന്തിമ പട്ടിക ഗ്രാമസഭകളില്‍ വായിച്ച് അംഗീകാരം വാങ്ങി ഫെബ്രുവരി 23നകം കൈമാറണമെന്ന സിവില്‍ സപൈ്ളസ് ഡയറക്ടറുടെ നിര്‍ദേശമാണ് പഞ്ചായത്തുകള്‍ അട്ടിമറിച്ചത്. പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ കണ്ടത്തെി ഒഴിവാക്കുകയും പട്ടിക സുതാര്യമാക്കുകയുമായിരുന്നു സിവില്‍ സപൈ്ളസ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍, ഗ്രാമസഭകളില്‍ അവതരിപ്പിക്കാനുതകുന്ന തരത്തില്‍ വാര്‍ഡ് അടിസ്ഥാനത്തിലോ റേഷന്‍ കട അടിസ്ഥാനത്തിലോ ഉള്ള പട്ടികയല്ല സിവില്‍ സപൈ്ളസ് അധികൃതര്‍ കൈമാറിയത് എന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ കൈമാറണമെന്ന പഞ്ചായത്തുകളുടെ ആവശ്യം സിവില്‍ സപൈ്ളസ് അധികൃതര്‍ ഗൗനിക്കാതിരിക്കുകയും ചെയ്തതോടെ അന്തിമ പട്ടിക നേരിട്ട് പരിശോധിക്കാനുള്ള ജനങ്ങളുടെ അവസരമാണ് ഇല്ലാതായത്. പഞ്ചായത്തിന് മൊത്തമായി ഒറ്റപ്പട്ടിക നല്‍കിയതിനാല്‍ ഇത് വാര്‍ഡ് അടിഥാനത്തില്‍ തരം തിരിക്കാന്‍ തന്നെ ദിവസങ്ങളെടുക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ പറയുന്നത്. മാത്രവുമല്ല പട്ടിക കുറ്റമറ്റതാക്കുന്നതിന് നവംബറില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടത്തിയ പ്രത്യേക ഹിയറിങ്ങുകളില്‍ പട്ടികയിലുള്‍പ്പെടുത്താന്‍ തെരഞ്ഞെടുത്തവരുടെ പേര് ഇപ്പോള്‍ ലഭിച്ച ലിസ്റ്റിലില്ലതാനും.
അതേസമയം, പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കിയിട്ടുമില്ല. നിത്യരോഗികളായ നിരവധിപേര്‍ പട്ടികക്ക് പുറത്തായ നിലക്ക് ഗ്രാമസഭകള്‍ പട്ടിക അംഗീകരിക്കില്ളെന്നു മാത്രമല്ല ബഹളത്തിനിടയാക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. പട്ടിക അംഗീകരിക്കാനാവില്ളെന്ന് ഭരണസമിതികൂടി തീരുമാനിച്ച് മിനിറ്റ്സിന്‍െറ പകര്‍പ്പ് സിവില്‍ സപൈ്ളസ് അധികൃതര്‍ക്ക് കൈമാറാനുള്ള നീക്കമാണ് ഇപ്പോള്‍ മിക്ക പഞ്ചായത്തുകളിലും നടക്കുന്നത്. ചിലയിടങ്ങളില്‍ ഭരണസമിതി തീരുമാനമെടുത്തുകഴിഞ്ഞു. ഇരു വകുപ്പിന്‍െറയും മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.