സമയം നീട്ടില്ലെന്ന് കേന്ദ്രം; ഭക്ഷ്യസുരക്ഷാ പദ്ധതി നവംബര്‍ മുതല്‍
text_fieldsന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന കേരളത്തിന്‍െറ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. സമയം നീട്ടിനല്‍കണമെന്ന ആവശ്യവുമായി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കേന്ദ്രം അയഞ്ഞില്ല. ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാനത്ത് പൂര്‍ണതോതില്‍ നടപ്പാക്കാന്‍ മാര്‍ച്ച് വരെ സാവകാശം നല്‍കണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. എന്നാല്‍, നവംബറില്‍ തന്നെ പദ്ധതി നടപ്പാക്കി തുടങ്ങണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
സമയം നീട്ടിക്കിട്ടില്ളെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ നവംബറില്‍ തന്നെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് കൂടിക്കാഴ്ചക്കു ശേഷം മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ നിയമപ്രകാരം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുന്‍ഗണനാ പട്ടിക അഥവാ ബി.പി.എല്‍ - എ.പി.എല്‍ പട്ടിക തയാറാക്കലാണ് ഏറ്റവും പ്രധാനപ്പെട്ടത്. അത് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. സംസ്ഥാന തലത്തില്‍ ഫുഡ് കമീഷന്‍ നിലവില്‍ വന്നുകഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തിലുള്ള കമീഷനുകളും നിലവില്‍ വന്നുകഴിഞ്ഞു. ഡോര്‍ സ്റ്റെപ് ഡെലിവറിക്ക് സപൈ്ളകോയെ ചുമതലപ്പെടുത്തി. അവര്‍ അതിന്‍െറ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളവും തമിഴ്നാടും മാത്രമാണ് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാന്‍ ബാക്കിയുള്ള സംസ്ഥാനങ്ങള്‍. ഇതേതുടര്‍ന്നാണ് സംസ്ഥാനത്തിന് അനുവദിച്ചിരുന്ന അരി വിഹിതം വെട്ടിക്കുറക്കാന്‍ ഓണത്തിന് മുമ്പേ കേന്ദ്രം തീരുമാനിച്ചത്. എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സബ്സിഡി നവംബര്‍ മുതല്‍ നല്‍കില്ളെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രാലയം കേരളത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഭക്ഷ്യമന്ത്രി ചര്‍ച്ചക്കായി ഡല്‍ഹിയിലത്തെിയത്. നവംബര്‍ മുതല്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കി തുടങ്ങിയാല്‍ കേരളത്തിന്‍െറ അരിവിഹിതം കുറക്കില്ളെന്നും എ.പി.എല്‍ കാര്‍ഡ് ഉടമകളുടെ സബ്സിഡി തുടര്‍ന്നും നല്‍കുമെന്നും മന്ത്രി പാസ്വാന്‍ ഉറപ്പു നല്‍കിയതായും മന്ത്രി തിലോത്തമന്‍ പറഞ്ഞു.
പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്ത ശേഷം മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ച് അതുമായി ബന്ധപ്പെട്ട പരാതി കേട്ട് പരിഹരിച്ച ശേഷം പദ്ധതി നടപ്പാക്കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ പദ്ധതി. അതിന് വേണ്ടിയാണ് മാര്‍ച്ച് വരെ സമയം നീട്ടിച്ചോദിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി നവംബറില്‍ പദ്ധതി നടപ്പാക്കി തുടങ്ങുമ്പോള്‍ എ.പി.എല്‍ - ബി.പി.എല്‍ പട്ടിക സംബന്ധിച്ച പരാതി വ്യാപകമായി ഉയരും. ആദ്യം പദ്ധതി തുടങ്ങുക, പരാതി വഴിയേ പരിഹരിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി തിലോത്തമനും സംഘവും ഡല്‍ഹിയില്‍നിന്ന് മടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.