ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കല്‍ അനിശ്ചിതത്വത്തില്‍
text_fieldsകോഴിക്കോട്: ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കാനുള്ള അന്ത്യശാസന തീയതിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കാര്‍ഡ് സീല്‍ ചെയ്യല്‍ നടപടി അനിശ്ചിതത്വത്തില്‍. മുന്‍ഗണന ലിസ്റ്റ് സംബന്ധിച്ച് നടപടിക്രമങ്ങള്‍ പാലിച്ചില്ളെങ്കില്‍ കേരളത്തിന് അരി നഷ്ടമാവും എന്ന ഭീഷണി നിലനില്‍ക്കവെയാണ് ഇത്. റേഷന്‍ കാര്‍ഡുകള്‍ വാങ്ങി സപൈ്ള ഓഫിസുകളില്‍ എത്തിക്കുന്നത് റേഷന്‍ വ്യാപാരികള്‍ ബഹിഷ്കരിച്ചതോടെയാണ് നടപടിക്രമങ്ങള്‍ തകിടം മറിഞ്ഞത്. സംസ്ഥാനത്ത് നവംബര്‍ 14 ആണ് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാനുള്ള അന്തിമ തീയതി.
ഇതിന്‍െറ ഭാഗമായി താല്‍ക്കാലിക മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്, അന്തിമ പട്ടികക്ക് വിധേയം എന്ന് എഴുതിയ സീല്‍ പതിച്ച് നല്‍കാനായിരുന്നു തീരുമാനം. മുന്‍ഗണന ലിസ്റ്റില്‍പെട്ടവരുടെ കാര്‍ഡുകള്‍ റേഷന്‍ കടകളില്‍ ശേഖരിച്ച് താലൂക്ക് സപൈ്ള ഓഫിസുകളില്‍ എത്തിച്ച് സീല്‍ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. സംസ്ഥാനത്ത് 34,33,306 കാര്‍ഡുകളില്‍നിന്ന് 1,54,80,043 വ്യക്തികളാണ് മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. കോഴിക്കോട് ജില്ലയില്‍ മാത്രം മുന്‍ഗണന ലിസ്റ്റില്‍ 3.21 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്രത്തോളം പേര്‍ക്ക് കാര്‍ഡുകള്‍ സീല്‍ ചെയ്ത് നല്‍കാന്‍ സമയമെടുക്കും. നിലവില്‍ ഓരോ ജില്ലയിലും മുന്‍ഗണന ലിസ്റ്റ് സംബന്ധിച്ച് ഒരു ലക്ഷത്തോളം പരാതികളാണ് ലഭിച്ചത്. ഇതിനിടെ കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ചയോടെ പരാതികള്‍ 94000 കവിഞ്ഞു. ഒക്ടോബര്‍ മാസത്തെ എ.പി.എല്‍ അരി കിട്ടാത്തവര്‍ക്ക് ലഭിക്കാന്‍ നവംബര്‍ 12 വരെ സമയം നീട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ അരി ലഭ്യമായിട്ടില്ല. 40 ശതമാനത്തോളം ഗുണഭോക്താക്കള്‍ക്ക് അരി ലഭിക്കാനുണ്ടെന്ന് സിവില്‍ സപൈ്ളസ് അധികൃതര്‍ പറയുന്നു. എന്നാല്‍, പല ജില്ലയിലും ഒരാള്‍ക്കുപോലും അരി കിട്ടാത്ത കടകള്‍ ഉണ്ടെന്ന് റേഷന്‍ ഷോപ്പ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പരാതികള്‍ പരിശോധിക്കാനുള്ള സമയപരിധി 20 ദിവസം കൂടിനീട്ടി. നവംബര്‍ 15നകം പരാതികള്‍ തീര്‍പ്പാക്കേണ്ടിയിരുന്നത് ഡിസംബര്‍ അഞ്ച് വരെയാണ് നീട്ടിയത്. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച് പുതിയ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്നില്‍നിന്ന് മാര്‍ച്ച് ഒന്നിലേക്കും നീട്ടി. മുന്‍ഗണന ലിസ്റ്റ് സംബന്ധിച്ച പരാതി നല്‍കാനുള്ള അവസാന തീയതി ശനിയാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.