വി.പി. സത്യന് ജന്മനാട്ടിൽ സ്മാരകം
text_fieldsപെരിങ്ങത്തൂർ (കണ്ണൂർ): ഇന്ത്യൻ ദേശീയ ഫുട്ബാൾ ക്യാപ്റ്റനായിരുന്ന വി.പി. സത്യെൻറ ഓർമക്കായി നിർമിച്ച മന്ദിരം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വി.പി. സത്യൻ സ്മാരക ട്രസ്റ്റാണ് സത്യെൻറ ജന്മനാടായ മേക്കുന്നിൽ സ്മാരകം പണിതത്.
ട്രസ്റ്റ് ചെയർമാൻ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. നടൻ ജയസൂര്യ മുഖ്യാതിഥിയായിരുന്നു. എ.എൻ. ഷംസീർ എം.എൽ.എ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ഫുട്ബാൾ കളിക്കാരായിരുന്ന ഐ.എം. വിജയൻ, യു. ഷറഫലി, സിനിമ സംവിധായകൻ പ്രജേഷ് സെൻ എന്നിവർ ഫലകങ്ങൾ ഏറ്റുവാങ്ങി.
ഡോ. എം.കെ. മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. പി.കെ. സുധാകരൻ, വി.പി. നാരായണൻ നായർ, കെ. അനന്തൻ, കെ.കെ. മുഹമ്മദ്, എന്നിവരെ സത്യൻ സ്മാരക ട്രസ്റ്റ് ആദരിച്ചു. പാനൂർ നഗരസഭ അധ്യക്ഷ കെ.വി. റംല, മുൻ മന്ത്രി കെ.പി. മോഹനൻ, രാഹുൽ വി. രാജ്, അനിത സത്യൻ, പി. ഹരീന്ദ്രൻ, കെ. സുരേന്ദ്രൻ, ഷാനിദ് മേക്കുന്ന്, കെ.സി. രവീന്ദ്രൻ, സന്തോഷ് കണ്ണംവെള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.