Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ജീവിതത്തിന്​...

'ജീവിതത്തിന്​ പൂട്ടുവീണു, ഇനി തുറന്നേ പറ്റൂ'- ചെ​രി​പ്പ്​ വ്യാ​പാ​രികൾ പറയുന്നു

text_fields
bookmark_border
ജീവിതത്തിന്​ പൂട്ടുവീണു, ഇനി തുറന്നേ പറ്റൂ- ചെ​രി​പ്പ്​ വ്യാ​പാ​രികൾ പറയുന്നു
cancel

കോ​വി​ഡ്​ ദു​രി​ത​ത്തി​ൽ ചെ​രി​പ്പ്​ വ്യാ​പാ​രം പൂ​ർ​ണ​മാ​യും ത​ള​ർ​ന്നു. മ​ധ്യ​വേ​ന​ൽ അ​വ​ധി, പെ​രു​ന്നാ​ൾ, വി​ഷു, സ്​​കൂ​ൾ സീ​സ​ൺ എ​ന്നി​വ​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ച്ച​വ​ടം ല​ഭി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ലും കോ​വി​ഡി​ലും തു​ട​ർ​ച്ച​യാ​യി അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന മേ​ഖ​ല ഇ​നി​യും ഉ​ണ​ർ​ന്നി​ട്ടി​ല്ല. സാ​ധ​ന​ങ്ങ​ൾ പൊ​ടി​ത​ട്ടി​വെ​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ ഒ​ന്ന​ര​മാ​സ​ത്തി​ല​ധി​ക​മാ​യി വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും ക​ട​ക​ള​ട​ച്ച്​ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണ്.

എ​പ്പോ​ൾ തു​റ​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യി ധാ​ര​ണ​യി​ല്ല. ഇ​ള​വ്​ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നീ​ണ്ടു​പോ​യ ലോ​ക്​​ഡൗ​ണി​െൻറ ദു​രി​ത​ത്തി​ലേ​ക്ക്​ എ​ടു​ത്തെ​റി​യ​പ്പെ​ട്ട പ​ല​രു​ടെ​യും കു​ടും​ബം പ​ട്ടി​ണി​യി​ലാ​ണ്. തു​റ​ക്കാ​ത്ത ക​ട​യു​ടെ വാ​ട​ക, വൈ​ദ്യ​ു​തി ബി​ൽ എ​ന്നി​വ​യ​ട​ക്കം മു​ട​ങ്ങി. ര​ണ്ടാം കോ​വി​ഡ്​ ത​രം​ഗ​ത്തി​ൽ സ്ഥി​തി അ​തി​ദ​യ​നീ​യ​മാ​ണ്.​ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ​യാ​യി 'പൂ​ട്ടു​വീ​ണ' ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ ഇ​നി​യും തു​റ​ന്നി​ല്ലെ​ങ്കി​ൽ പ​ല​ർ​ക്കും മ​റ്റു​ വ​ഴി​ക​ൾ തേ​ടേ​ണ്ടി​വ​രും. ഇ​വ​ർ​ക്ക്​ വി​ന​യാ​യി 'ഓ​ൺ​ലൈ​ൻ' വ്യാ​പാ​ര​വും പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ക​ട​ക​ൾ അ​ട​ച്ചി​ടു​ന്ന കോ​വി​ഡ്​ പ്ര​തി​രോ​ധം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ്​ ചെ​റു​കി​ട വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ആ​വ​ശ്യം.

ഇ​തി​നൊ​പ്പം ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ തു​റ​ക്കാ​ത്ത ക​ട​മു​റി വാ​ട​ക, വൈ​ദ്യു​തി ബി​ൽ എ​ന്നി​വ അ​ട​ക്കു​ന്ന​തി​ന്​ സാ​വ​കാ​ശം ന​ൽ​കു​ക, വ്യാ​പാ​രി​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക പാ​ക്കേ​ജ്​ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ത്തോ​ട്​ സ​ർ​ക്കാ​ർ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ പ​ല​രു​ടെ​യും പ്ര​തീ​ക്ഷ. ദു​രി​ത​കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ൾ ചെ​രി​പ്പ്​ വ്യാ​പാ​രി​ക​ൾ 'മാ​ധ്യ​മ'​വു​മാ​യി പ​ങ്കു​വെ​ക്കു​ന്നു.

ഫു​ട്‍വെ​യ​ർ വ്യാ​പാ​രി​ക​ൾ മു​ന്നോ​ട്ട്​ വെ​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ

1. പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജും കേ​ര​ള ബാ​ങ്ക് മു​ഖേ​നെ മൂ​ന്ന്​ ശ​ത​മാ​നം പ​ലി​ശ​യി​ൽ വാ​യ്​​പ​യും

2. ഓ​ൺ​ലൈ​ൻ വ്യാ​പാ​രം നി​യ​ന്ത്രി​ക്ക​ണം

3. വ്യാ​പാ​രി​ക​ൾ​ക്ക് വാ​ക്സി​ൻ മു​ൻ​ഗ​ണ​ന

4. വാ​ട​ക​യി​ൽ ര​ണ്ടു​ മാ​സ​ത്തെ ഇ​ള​വ്

5. ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ലെ

വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ർ​ജ് ഒ​ഴി​വാ​ക്ക​ണം

6. വായ്​പക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത

മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണം

ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ണി​യി​ൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി ത​ക​ർ​ത്ത പ്ര​ധാ​ന​മേ​ഖ​ല​യാ​ണ് ചെ​രി​പ്പ് നി​ർ​മാ​ണ​വും വി​പ​ണ​ന​വും. ഉ​ത്സ​വ​കാ​ലം ഉ​ൾ​പ്പെ​ടെ മു​ന്നി​ൽ​ക്ക​ണ്ട് ചെ​റു​തും വ​ലു​തു​മാ​യ ചെ​രി​പ്പ് നി​ർ​മാ​ണ യൂ​നി​റ്റു​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​രി​പ്പു​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ശേ​ഖ​രി​ച്ച​വ​യെ​ല്ലാം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ട​ക​ൾ തു​റ​ക്കാ​താ​യ​തോ​ടെ ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും മു​ഴു​പ്പ​ട്ടി​ണി​യി​ലാ​ണ്. നി​ത്യ​വൃ​ത്തി​ക്കു​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല​രും ബാ​ങ്കി​ൽ​നി​ന്ന്​ എ​ടു​ത്ത വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​തു​വ​രെ ഒ​രു​സ​ഹാ​യ​വും ഈ ​മേ​ഖ​ല​യി​ൽ കി​ട്ടി​യി​ല്ല. ഈ ​മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കാ​ൻ അ​ധി​കൃ​ത​ർ ക​നി​യ​ണം.

ഷ​റ​ഫു​ദ്ദീ​ൻ മോ​നാ​യി, മോ​നാ​യീ​സ് ക​ല​ക്​​ഷ​ൻ​സ്, ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര

ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ം നി​യ​ന്ത്രി​ക്ക​ണം

ലോ​ക്‌​ഡൗ​ൺ മൂ​ലം ക​ട​ക​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​യ​ത്. ക​ട തു​റ​ന്നി​ല്ലെ​ങ്കി​ലും വാ​ട​ക​യും വൈ​ദ്യു​തി ചാ​ർ​ജും അ​ട​ക്കാ​ൻ ക​ഴി​യാ​റി​ല്ല. വ​ർ​ഷ​ത്തി​ൽ ആ​കെ കി​ട്ടു​ന്ന ര​ണ്ട് മൂ​ന്ന് സീ​സ​ണു​ക്ക​ളാ​ണ് (പെ​രു​ന്നാ​ൾ, -ഓ​ണം, സ്കൂ​ൾസീ​സ​ൺ) ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​വ ന​ഷ്​​ട​മാ​യി. ക​ടം മേ​ടി​ച്ചും വാ​യ്​​പ​യെ​ടു​ത്തു​മാ​ണ്​ പെ​രു​ന്നാ​ൾ വി​പ​ണി പ്ര​തീ​ക്ഷി​ച്ച് സാ​ധ​ന​ങ്ങ​ൾ സ്​​റ്റോ​ക്​​ ചെ​യ്തി​രു​ന്ന​ത്.

സീ​സ​ൺ ന​ഷ്​​ട​മാ​യി എ​ന്ന​തി​ന​പ്പു​റം അ​സ​മ​യ​ത്ത് പെ​യ്ത മ​ഴ​കാ​ര​ണം ഫം​ഗ​സ് വ​ന്ന് ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. ഇ​തു​മൂ​ലം ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്​​ട​മാ​ണു​ണ്ടാ​യ​ത്. ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തെ നി​യ​ന്ത്രി​ക്കാ​നും വാ​ട​ക​യി​ൽ ഇ​ള​വ് ന​ൽ​കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​യും ഉ​ണ്ടാ​ക​ണം.

ഷാ​ജി അ​സീ​സ്​ വെ​ൽ​വാ​ക്​ ഫു​ട്​​വെ​യ​ർ മാ​ളി​ക​മു​ക്ക്, ആ​ല​പ്പു​ഴ

തീ​ർ​ത്തും പ​രി​താ​പ​ക​രം

ചെ​രി​പ്പ്​ വ്യാ​പാ​രി​ക​ളു​ടെ ജീ​വി​തം തീ​ർ​ത്തും പ​രി​താ​പ​ക​ര​മാ​ണ്. അ​ഭി​മാ​ന ബോ​ധം​കൊ​ണ്ട്​ ആ​രോ​ടും ക​ടം ചോ​ദി​ക്കു​ന്നി​ല്ലെ​ന്ന്​ മാ​ത്രം. നോ​ട്ട്​ നി​രോ​ധ​ന​ത്തി​ൽ തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പി​ന്നീ​ട്​ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. സ്വ​ർ​ണം പ​ണ​യം​വെ​ച്ചാ​ണ്​ ഇ​ത്ര​യും നാ​ൾ ക​ച്ച​വ​ടം ന​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. ക​ട​ക​ളി​ലെ ​സ്​​റ്റോ​ക്​ മു​ഴു​വ​ൻ പൂ​പ്പ​ൽ പി​ടി​ച്ചു. ഓ​ൺ​ലൈ​ൻ വ്യാ​പാ​രം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​​ട്ടെ​ല്ല്​ ഒ​ടി​ച്ച അ​വ​സ്ഥ​യാ​ണ്. ഇ​നി മു​ന്നോ​ട്ട്​ പോ​ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം ത​ന്നെ​യാ​ണ്​ മു​ന്നി​ലു​ള്ള ഏ​ക ആ​ശ്ര​യം.



ജീ​വി​തം വ​ഴി​മു​ട്ടി

പൂ​ട്ടി​ക്കി​ട​ക്കു​ന്ന ക​ട വീ​ണ്ടും തു​റ​ന്ന്​ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നോ നാ​ലോ ല​ക്ഷം വീ​ണ്ടും വേ​ണം. സീ​സ​ണു​ക​െ​ള​ല്ലാം ന​ഷ്​​ട​പ്പെ​ട്ട്​ ആ​കെ കു​ത്തു​പാ​​ള​യെ​ടു​ത്ത്​ നി​ൽ​ക്കു​ന്ന ഞ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ അ​തി​നൊ​ന്നും ക​ഴി​വി​ല്ല. ക​ഴി​ഞ്ഞ ലോ​ക്​​​ഡൗ​ണി​ൽ ക​ട​യു​ട​മ ഒ​രു മാ​സ​ത്തെ വാ​ട​ക ഇ​ള​വ്​ ചെ​യ്​​തു.

അ​ത്​ ഇ​നി​യും പ്ര​തീ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. വാ​ട​ക കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​വ​രും നി​ല​കൊ​ള്ളു​ന്ന​ത്. കു​ടും​ബ​ചെ​ല​വും മ​ക്ക​ളു​ടെ പ​ഠ​ന​വും ഒ​ക്കെ​യാ​യി ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​നി ഈ ​ബി​സി​ന​സു​മാ​യി മു​ന്നോ​ട്ട്​ പോ​കു​ന്ന​തി​ൽ വ​ലി​യ അ​ർ​ഥ​മി​ല്ല.

എം.​സി നി​ബി​ൻ ഹൃ​ദ​യ്​ ഫു​ട്​​വെ​യ​ർ കൊ​മ്മാ​ടി, ആ​ല​പ്പു​ഴ

സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യേ തീ​രൂ

കേ​ര​ള​ത്തി​ലെ റീ​ട്ടെ​യി​ൽ ഫ​ു​ട്​​വെ​യ​ർ വ്യാ​പാ​രി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​വും പ്ര​യാ​സ​വും സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​ത്.വ്യാ​പാ​ര മേ​ഖ​ല​ക്ക്​ അ​യി​ത്തം ക​ൽ​പി​ക്കു​ക​യും മ​റ്റ് മേ​ഖ​ല​ക്ക്​ ധാ​രാ​ളം ഇ​ള​വു​ക​ൾ ന​ൽ​കു​ക​യും ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ സ​ർ​വി​സ് തു​ട​ങ്ങു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഞ​ങ്ങ​ളു​ടെ മേ​ഖ​ല​ക്ക്​ മാ​ത്രം തു​റ​ക്കാ​ൻ അ​നു​മ​തി ത​ന്ന​ത് വെ​റും നാ​ലു​ദി​വ​സ​മാ​ണ്. അ​തും വി​വാ​ഹ ക്ഷ​ണ​ക്ക​ത്തു​മാ​യി വ​രു​ന്ന​വ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​ന​വും മ​റ്റു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഡോ​ർ ഡെ​ലി​വ​റി​യു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

മൂ​ന്ന്​ വ​ർ​ഷ​മാ​യി നോ​ട്ട്​ നി​രോ​ധ​ന​വും ജി.​എ​സ്.​ടി​യും ര​ണ്ടു പ്ര​ള​യ​വും കോ​വി​ഡ് ഒ​ന്നാം മ​ഹാ​മാ​രി​യും ഇ​പ്പോ​ൾ ര​ണ്ടാം ത​രം​ഗ​വും എ​ല്ലാം കൂ​ടി വ്യാ​പാ​ര മേ​ഖ​ല​യെ ത​ള​ർ​ത്തി​ക്ക​ള​ഞ്ഞു. ഇ​നി എ​ന്ത് എ​ന്ന ചോ​ദ്യ​മാ​ണ് വ്യാ​പാ​രി​ക​ളു​ടെ മു​ന്നി​ൽ. എ​ല്ലാ മേ​ഖ​ല​യി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യെ​ങ്കി​ലും മ​റ്റു മേ​ഖ​ല​യെ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങി​ൽ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ ബാ​ധി​ച്ചു, പ്ര​ത്യേ​കി​ച്ച് ഫു​ട്‍വെ​യ​ർ വ്യാ​പാ​രം. ആ​ല​പ്പു​ഴ​യു​ടെ മാ​ത്രം ക​ണ​ക്കെ​ടു​ത്താ​ൽ മൂ​ന്ന്​ മാ​സം​കൊ​ണ്ട് 37 ഫു​ട്‍വെ​യ​ർ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ പൂ​ട്ടി​േ​പ്പാ​യ​ത്.

പ​ല​തും അ​ട​ച്ചു​പൂ​ട്ട​ലി​െൻറ വ​ക്കി​ലു​മാ​ണ്. മി​ക്ക വ്യാ​പാ​രി​ക​ളും ക​ട​ബാ​ധ്യ​ത​യി​ൽ പെ​ട്ടി​രി​ക്കു​ക​യു​മാ​ണ്. പ​ല​രും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഈ ​ദു​ര​വ​സ്ഥ​ക്ക്​ പ​രി​ഹാ​രം ക​ണ്ട്​​ സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യേ തീ​രൂ. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടു​കൊ​ണ്ടു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധം എ​ന്ന തീ​രു​മാ​നം മാ​റ്റി അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ പ​രി​ഗ​ണ​ന​യും ഇ​ട​പെ​ട​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ടി​പ്​​ടോ​പ്​​ ​ജ​ലീ​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ , സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്, കേ​ര​ള റീ​​ട്ടെ​യി​ൽ ഫു​ട്​​വെ​യ​ർ അ​സോ​സി​യേ​ഷ​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdownfootwear industry​Covid 19
News Summary - footwear merchents demands for unlocking
Next Story