Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോപ്പുംപടിയിൽ ചെരുപ്പ്...

തോപ്പുംപടിയിൽ ചെരുപ്പ് കടയുടെ ഗോഡൗണിന് തീ പിടിച്ചു വൻ നാശനഷ്​ടം

text_fields
bookmark_border
തോപ്പുംപടിയിൽ ചെരുപ്പ് കടയുടെ ഗോഡൗണിന് തീ പിടിച്ചു വൻ നാശനഷ്​ടം
cancel

മട്ടാഞ്ചേരി: തോപ്പുംപടി കവലയിൽ പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയുടെ ഗോഡൗണിന് തീ പിടിച്ചു വൻ നാശനഷ്​ടം. കരുവേല ിപ്പടി സ്വദേശി ഹക്കീമിന്‍റെ ഉടമസ്ഥതയിലുള്ള മാര്‍സന്‍ ഫൂട്ട് വെയര്‍ ഷോപ്പിലാണ് വന്‍ തീ പിടുത്തമുണ്ടായത്. ഏതാണ ്ട് അരക്കോടി രൂപയുടെ സ്​റ്റോക്കാണ് സ്​റ്റോറിൽ ഉണ്ടായിരുന്നത്. ഇവ പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചക്ക്​ ഒന്നേകാലോടെയാണ് സംഭവം.

കടയുടെ രണ്ടാം നിലയിലെ ഗോഡൗണിലാണ് തീ പിടിച്ചത്. തീ പെട്ടെന്ന് ആളി പടര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ഗാന്ധി നഗര്‍, ക്ലബ്ബ് റോഡ്, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ, അരൂര്‍ എന്നിവടങ്ങളില്‍ നിന്നായി എത്തിയ ഒമ്പത് യൂനിറ്റുകളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചോളം ജീവനക്കാര്‍ ജില്ല ഫയർ ആഫീസർ എ.എ.സ് ജോഷിയുടെ നേതൃത്വത്തിൽ രണ്ടര മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കൊച്ചിൻ പോർട്ട്, നാവിക സേന എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂനിറ്റുകളും തീയണക്കാൻ എത്തിയിരുന്നു. നാട്ടുകാരും സേനക്കൊപ്പം തീയണക്കാൻ കൈകോർത്തു. ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണി​​െൻറ താഴത്തേ നിലയിലെ കടയിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തീപിടുത്തമുണ്ടായതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് തോപ്പുംപടിയില്‍ എത്തിയത്. ഹൈബി ഈഡന്‍ എം.പി, കെ.ജെ. മാക്സി എം.എല്‍.എ.എന്നിവരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekerala newsmalayalam newsthoppumpady
News Summary - footwear shop caught fire in kochi -kerala news
Next Story