അര്‍ജുന് വേണ്ടി സ്വന്തം റിസ്‌കിൽ താഴ്ചയിലേക്ക് പോയി; തിരച്ചിൽ വളരെ ദുഷ്കരമെന്ന് ഈശ്വർ മൽപെ
text_fieldsഷിരൂർ: ഷിരൂർ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി സ്വന്തം റിസ്‌കിലാണ് താഴ്ചയിലേക്ക് പോയതെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. അപകടം പിടിച്ച ദൗത്യമാണെന്നും തിരച്ചിൽ വളരെ ദുഷ്കരമാണെന്നും മൽപെ വ്യക്തമാക്കി.
സ്വന്തം റിസ്‌കിലാണ് താഴ്ചയിലേക്ക് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലം ഒപ്പിട്ട് നൽകി. ആദ്യമായാണ് ഇങ്ങനെ എഴുതി ഒപ്പിട്ട് നൽകുന്നത്. ഗംഗാവാലി പുഴയിലെ നാലു പോയിന്റുകളില്‍ മൂന്നെണ്ണത്തിൽ തിരച്ചില്‍ നടത്തി. മൂന്ന് പോയിന്റുകളില്‍ കടയുടെ മൂന്നോ നാലോ ഷീറ്റ് കിട്ടിയെങ്കിലും അതെടുക്കാന്‍ കഴിഞ്ഞില്ല. പുഴയില്‍ കനത്ത അടിയൊഴുക്കാണ്. ഒരു സ്റ്റേ വയറില്‍ നാല് തടിയുണ്ടെന്നും മൽപെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആറു തവണ പുഴയിൽ മുങ്ങിയിരുന്നു. പുഴയുടെ ആഴങ്ങളിൽ പോകുമ്പോൾ ഒന്നും കാണാന്‍ കഴിയുന്നില്ല. കണ്ണില്‍ തുണി കെട്ടിയാലുള്ള അവസ്ഥയിലാണ് കാഴ്ച. കമ്പി കൊണ്ട് കുത്തി നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ആസ്ബറ്റോസ് ഷീറ്റ് രണ്ടു തവണ ശരീരത്തില്‍ കൊണ്ടുവെന്നും ഈശ്വർ മൽപെ വാർത്താചാനലിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.