ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ ശ്രദ്ധക്ക്; പുതിയ നിർദേശവുമായി സർക്കാർ
text_fieldsതിരുവനന്തപുരം: പുതുതായി നിർമിക്കുന്ന ഫ്ലാറ്റുകളിലും അപ്പാർട്ട്മെൻറുകളിലും ഗ്യാസ് വിതരണ എൽ.പി.ജി പൈപ്പ് ലൈൻ നിർബന്ധമാക്കുമെന്ന് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ. നിലവിലുള്ള കെട്ടിടങ്ങൾ മൂന്ന് വർഷത്തിനകം ഈ സംവിധാനം ഒരുക്കണം.
ഗെയിൽ പൈപ്പ്ലൈൻ പൂർത്തിയായതിനാൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വഴി വീടുകളിലേക്കുള്ള പാചകവാതക വിതരണം കൊച്ചിയിലും കാഞ്ഞങ്ങാട്ടും ആരംഭിച്ചു. ഇതിനുപുറമെ കൂടുതൽ വീടുകളിലേക്കുള്ള പൈപ്പ് ലൈനിെൻറയും വാഹനങ്ങൾക്കായുള്ള പ്രകൃതിവാതക ഇന്ധന വിതരണത്തിെൻറയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ലൈൻ ശൃംഖല യാഥാർഥ്യമായാൽ സുരക്ഷിതമായ ചെലവ് കുറഞ്ഞ പാചകവാതകം ലഭ്യമാക്കാൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വഴി സാധിക്കും. എൽ.പി.ജി സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്യുന്ന കെട്ടിടങ്ങൾക്ക് ആവശ്യമായ വഴിയുടെ വീതി ഏഴ് മീറ്ററാണ്. അത് ആറ് മീറ്ററാക്കാനുള്ള നിർദേശം നൽകിയെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.