Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ...

ഗവർണർ ന​യ​പ്ര​ഖ്യാ​പ​നം ഒപ്പിടാൻ വിസമ്മതിക്കുന്നത്​ കേരള ചരിത്രത്തിൽ ആദ്യം

text_fields
bookmark_border
arif mohammed khan
cancel

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ന​യ​പ്ര​ഖ്യാ​പ​നം ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​ൻ വി​സ​മ്മ​തി​ച്ച്​ ഭ​ര​ണ​ഘ​ട​നാ​പ്ര​തി​സ​ന്ധി ഉ​യ​ർ​ന്നു​വ​ന്ന സ​ന്ദ​ർ​ഭം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യം. ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്താ​നെ​ത്തി​യ ഗ​വ​ർ​ണ​ർ​മാ​രെ പ്ര​തി​പ​ക്ഷം ത​ട​യു​ന്ന​തും പ്ര​സം​ഗ ഭാ​ഗ​ങ്ങ​ൾ ഗ​വ​ർ​ണ​ർ ഒ​ഴി​വാ​ക്കി വാ​യി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളും മു​മ്പ്​ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ന​യ​പ്ര​ഖ്യാ​പ​ന​ത​ലേ​ന്ന്​ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ സൃ​ഷ്ടി​ച്ച​ത്​ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം.

1974ൽ ​ആ​ണ്​ ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന ആ​ദ്യ സ​ന്ദ​ർ​ഭം കേ​ര​ള നി​യ​മ​സ​ഭ​യി​ലു​ണ്ടാ​കു​ന്ന​ത്. സി. ​അ​ച്യു​ത​മേ​നോ​ൻ നേ​തൃ​ത്വം ന​ൽ​കി​യ സ​ർ​ക്കാ​റി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി '74 ജ​നു​വ​രി 31ന്​ ​സ​ഭ​യി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ എ​ൻ.​എ​ൻ. വാ​ഞ്ചൂ​വി​നെ സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ത​ട​ഞ്ഞു.

ഒ​ടു​വി​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ കോ​മ്പൗ​ണ്ടി​ലെ പ​ഴ​യ നി​യ​മ​സ​ഭ കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​കി​ലെ വാ​തി​ൽ വ​ഴി​യാ​ണ്​ ഗ​വ​ർ​ണ​റെ സ​ഭ​യി​ലെ​ത്തി​ച്ച്​ ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സ​മാ​ന​മാ​യ സ​ന്ദ​ർ​ഭം 1982 ജ​നു​വ​രി 29നും ​ഉ​ണ്ടാ​യി. അ​ന്ന്​ ഗ​വ​ർ​ണ​റാ​യി​രു​ന്ന ജ്യോ​തി വെ​ങ്കി​ടാ​ച​ലം ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ക്ഷം ത​ട​ഞ്ഞു. പി​റ​കി​ലെ വാ​തി​ലി​ലൂ​ടെ സ​ഭ​യി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ പ്ര​സം​ഗ​ത്തി​ന്‍റെ തു​ട​ക്ക​വും ഒ​ടു​ക്ക​വും വാ​യി​ച്ച്​ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു.

നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ ന​യ​പ്ര​ഖ്യാ​പ​ന​മാ​ണ് ആ​റ്​ മി​നി​റ്റി​ൽ ഒ​തു​ങ്ങി​യ അ​ന്ന​ത്തെ പ്ര​സം​ഗം. 2020 ജ​നു​വ​രി 29ന്​ ​പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്താ​നെ​ത്തി​യ ഇ​പ്പോ​ഴ​ത്തെ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​നെ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷം സ​ഭ​ക്കു​ള്ളി​ൽ ത​ട​യു​ക​യു​ണ്ടാ​യി. വാ​ച്ച്​ ആ​ൻ​ഡ്​ വാ​ർ​ഡി​നെ ഉ​പ​യോ​ഗി​ച്ച്​ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ മാ​റ്റി​യാ​ണ്​ അ​ന്ന്​ ഗ​വ​ർ​ണ​ർ​ക്ക്​ പ്ര​സം​ഗം ന​ട​ത്താ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലെ ഭാ​ഗം ഗ​വ​ർ​ണ​ർ​മാ​ർ വാ​യി​ക്കാ​തെ വി​ടു​ന്ന​ത്​ കേ​ര​ള​ത്തി​ൽ ആ​ദ്യ​മു​ണ്ടാ​യ​ത്​ 1996ൽ ​ആ​യി​രു​ന്നു.

ഇ.​കെ. നാ​യ​നാ​ർ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തി​യ ഖു​ർ​ഷി​ദ്​ ആ​ലം ഖാ​ൻ ആ​യി​രു​ന്നു അ​ന്ന്​ ഗ​വ​ർ​ണ​ർ. സു​ഖ്​​ദേ​വ്​ സി​ങ്​ കാ​ങ്​ ഗ​വ​ർ​ണ​റാ​യി​രി​ക്കെ 2001ലെ ​ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലെ ഭാ​ഗ​ങ്ങ​ളും വാ​യി​ക്കാ​തെ വി​ട്ടു. പി​ന്നീ​ട്​ 2018ൽ ​റി​ട്ട. ജ​സ്റ്റി​സ്​ പി. ​സ​ദാ​ശി​വം ഗ​വ​ർ​ണ​റാ​യി​രി​ക്കെ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ അ​ഞ്ച്​ ഖ​ണ്ഡി​ക​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ്​ ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗം ന​ട​ത്തി​യ​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorKerala Governor policy address
News Summary - For the first time in the history of Kerala, the governor refuses to sign policy address
Next Story