Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ നിന്ന്...

ട്രെയിനിൽ നിന്ന് പുഴയിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
ട്രെയിനിൽ നിന്ന് പുഴയിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി
cancel

ആലുവ: ട്രെയിനിൽ നിന്ന് പുഴയിൽ വീണ നാടോടി പെൺകുട്ടിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തി. ആലുവ പുഴയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ 9.30ഓടെ പെരിയാറിന് കുറുകെയുള്ള റെയിൽവെ പാലത്തിൽ വച്ചാണ് പെൺകുട്ടി ട്രെയിനിൽ നിന്ന് വീണത്.  പുഴക്ക് നടുവിലൂടെ തുഴഞ്ഞ് നീങ്ങുകയായിരുന്ന പെൺകുട്ടിയെ പാലത്തിലൂടെ നടന്നു പോയവരാണ് ആദ്യം കണ്ടത്. 20 മിനുറ്റോളം തുഴഞ്ഞ് നിന്ന  പെൺകുട്ടി നല്ല ഒഴുക്കുണ്ടായിരുന്നതിനാൽ  മണപ്പുറം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും വഞ്ചിയിൽ പുഴയിലെത്തി വലിച്ച് കയറ്റി.

 രാജസ്‌ഥാൻ സ്വദേശിനിയായ ഇവർ റോഡ് സൈഡിൽ കുട വിൽക്കുന്ന സംഘത്തിൽപെട്ടയാളാണെന്ന് അറിയുന്നു. ഇതിനായി എറണാകുളത്ത് നിന്ന് അങ്കമാലിയിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപെട്ടത്. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. എറണാകുളം- ബിലാസ്പുർ ട്രെയിൻ നിന്നാണ് വീണതെന്നാണ്​ സൂചന.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvakerala newsrajasthanrivergirl
News Summary - Force rescued the girl fall in the river- Kerala news
Next Story