പ്രണയിച്ച് നിയമപരമായി വിവാഹം കഴിച്ചതാണ് ചെയ്ത കുറ്റമെന്ന് ഭർത്താവ്
text_fieldsകൊച്ചി: പെൺകുട്ടിയെ പ്രണയിച്ച് നിയമപരമായി വിവാഹം കഴിച്ചത് മാത്രമാണ് താൻ ചെയ്ത തെറ്റെന്ന് ആരോപണവിധേയനായ ഭർത്താവിെൻറ സത്യവാങ്മൂലം. പത്തനംതിട്ട റാന്നി സ്വദേശിനിയെ മതംമാറ്റി െഎ.എസിൽ ചേർക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഭർത്താവ് മുഹമ്മദ് റിയാസിെൻറ സത്യവാങ്മൂലം. വിവാഹത്തിെൻറ പേരിൽ താനും കുടുംബവും ബന്ധുക്കളും ഒേട്ടറെ ബുദ്ധിമുട്ടുകളും മതതീവ്രവാദികളിൽ നിന്നുള്ള ഭീഷണിയും നേരിടുന്നതായി ഇയാൾ പറയുന്നു.
ഇതുവരെ പെൺകുട്ടി പൊലീസിലോ മറ്റോ നേരിട്ട് പരാതി നൽകിയതായി അറിയില്ല. പരാതികളും രേഖകളുമെല്ലാം അവരുടെ പിതാവാണ് എത്തിച്ചിട്ടുള്ളത്. പെൺകുട്ടിയെ തടവിലാക്കി പീഡിപ്പിച്ച് വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്നാണ് സംശയം.
2016 േമയ് 21ന് ബംഗളൂരുവിലെ ഹെബ്ബൽ മാേരജ് ഒാഫിസർ മുമ്പാകെ സ്പെഷൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. പെൺകുട്ടിയുടെ പേരിൽ ഹൈകോടതിയിൽ നൽകിയ ഹരജിയിലെ ആരോപണങ്ങളെല്ലാം അസത്യമാണ്. തനിക്കോ വിവാഹത്തിന് സാക്ഷിയായവർക്കോ ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ ശക്തികളുമായോ മതംമാറ്റ സംഘവുമായോ ബന്ധമില്ല. പ്രഫഷനൽ കോളജിൽ പഠിക്കുേമ്പാൾ തങ്ങളുടെ രണ്ടുപേരുെടയും പൊതുസുഹൃത്തുക്കളായിരുന്നവരാണ് സാക്ഷികളായത്. ചുമയും നെഞ്ചുവേദനയും വന്നപ്പോൾ ജിദ്ദയിലെ ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ യുവതിക്ക് നൽകിയിട്ടുണ്ട്. ഇതിന് തെളിവായി ആശുപത്രി രേഖകൾ ഹാജരാക്കിയിട്ടുണ്ട്.
നാട്ടിലേക്ക് വരുന്നതിന് പെൺകുട്ടിയെ ജിദ്ദ വിമാനത്താവളത്തിൽ കൊണ്ടുചെന്നാക്കിയത് താനും മാതാപിതാക്കളും േചർന്നാണ്. സത്യാവസ്ഥ വിശദീകരിച്ചും പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടും പത്തനംതിട്ട, അഹ്മദാബാദ് പൊലീസിന് നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.