മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചുവെന്ന്; മൊഴി കളവെന്ന് ഇ.ഡി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി കളവെന്ന് ഇ.ഡി ഹൈകോടതിയിൽ. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ആഗസ്റ്റ് 12നും 13നും അവർക്കൊപ്പം വനിത പൊലീസുകാർ ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് ചില വ്യവസ്ഥകൾ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചതായും ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഇ.ഡി ഉദ്യോഗസ്ഥനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജു ചൂണ്ടിക്കാട്ടി.സ്റ്റേ ആവശ്യം അനുവദിക്കാതിരുന്ന കോടതി തുടർന്ന് കേസിെൻറ അടിസ്ഥാനത്തിലുള്ള കർശന നടപടികൾ വിലക്കി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.