വിദേശ വായ്പ പരിധി ഉയർത്തണമെന്ന് കേരളം
text_fieldsന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിനിടയിൽ കേന്ദ്രം വിദേശവായ്പ നിയന്ത്രണം ഏർപ്പെടു ത്തുന്നതിനെതിരെ കേരളം. മാന്ദ്യം കനക്കുേമ്പാൾ ധനകമ്മി കുറക്കാൻ നിർബന്ധിക്കുകയല ്ല, ചെലവു വർധിപ്പിക്കലാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് െഎസക് കേന്ദ്രത്തോട് ആവ ശ്യപ്പെട്ടു.
ജൂലൈ അഞ്ചിലെ ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ വിള ിച്ച യോഗത്തിലാണ് കേരളത്തിെൻറ കാഴ്ചപ്പാട് തോമസ് െഎസക് അവതരിപ്പിച്ചത്. സമ് പദ്വ്യവസ്ഥക്ക് ഉണർവ് നൽകണമെങ്കിൽ ധനകമ്മി മൂന്നു ശതമാനത്തിലേക്ക് കുറക്കണമെന്ന പിടിവാശി ഉപേക്ഷിച്ച് നാലു ശതമാനം വരെയാകാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കേണ്ടത്.
മുൻവർഷങ്ങളിൽ എടുത്ത അധിക വിദേശവായ്പയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ വായ്പപരിധി കുറക്കുന്നത് സംസ്ഥാനങ്ങളെ കടുത്ത പണഞെരുക്കത്തിലേക്കും ചെലവു ചുരുക്കലിലേക്കും നയിക്കും. പ്രളയക്കെടുതി നേരിട്ട കേരളത്തിെൻറ പുനർനിർമാണത്തിന് ലോകബാങ്ക് നൽകുന്ന സഹായം കൂടി കണക്കിലെടുത്ത് വിദേശ വായ്പപരിധി നിയന്ത്രിക്കാനാണ് കേന്ദ്ര നീക്കം. ഇങ്ങനെ ചെയ്താൽ മറ്റു പ്രവർത്തനങ്ങൾക്കൊന്നും പണമുണ്ടാവില്ല. സാമ്പത്തിക വർഷത്തിെൻറ കഴിഞ്ഞ പാദത്തിൽ 6000 കോടി രൂപ എടുക്കാൻ സമ്മതിച്ച കേരളത്തോട് ഇനി 4000 കോടി മാത്രമേ എടുക്കാവൂ എന്നാണ് കേന്ദ്രനിർദേശമെന്ന് തോമസ് െഎസക് ചൂണ്ടിക്കാട്ടി.
ബജറ്റ് നിർദേശമായി കേരളം മുന്നോട്ടുവെച്ച പ്രധാന വിഷയങ്ങൾ ഇവയാണ്: കേരളത്തിന് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം അനുവദിക്കണം. ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (എയിംസ്) വേണം, ഇതിനായി കോഴിക്കോട് 200 ഏക്കർ ഭൂമി കണ്ടെത്തി ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിെച്ചങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. ചെെന്നെ -ബംഗളൂരു വ്യവസായിക ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് വ്യാപിപ്പിക്കണം.
റബറിന് സബ്സിഡി നൽകണം. മലബാർ കാൻസർ സെൻററിനെ രാഷ്ടീയ ആേരാഗ്യനിധി പദ്ധതിയിൽ ഉൾപ്പെടുത്തണം. കോഴിക്കോട് ബയോ സേഫ്റ്റി ലെവല് 3 അത്യാധുനിക വൈറോളജി ലാബ് സ്ഥാപിക്കുന്നതിന് കൂടുതൽ സഹായം നൽകണം. തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ കൂടുതൽ റെയിൽ പാതകൾ അനുവദിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.