വിദേശ സഹായം: ഏത് അന്വേഷണത്തിനും ആയിരംവട്ടം തയാർ -മന്ത്രി ജലീൽ
text_fields
തിരുവനന്തപുരം: കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണം സ്വാഗതം ചെയ്ത് മന്ത്രി കെ.ടി ജലീൽ. ഏത് അന്വേഷണത്തിനും ആയിരംവട്ടം തയാറെന്ന് മന്ത്രി ജലീൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷണം നടത്താം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാനാണെന്നും ജലീൽ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
യു.എ.ഇ കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാർ. ഇക്കാര്യം ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ?
ഞാനും എന്‍റെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറന്‍റൈന് ശേഷം ഇന്ന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാന്‍റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് കോറന്‍റൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.