കോൺറാഡും കാലിപ്സോയും ചോദിക്കുന്നു, മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കേണ്ടേ?
text_fieldsആലപ്പുഴ: കേരളം കാണാനിറങ്ങി ഹർത്താലിൽ പെട്ടുപോയ ഫ്രഞ്ചുകാരൻ കോൺറാഡ് കൗളാൻഷു ം സുഹൃത്ത് ബൽജിയംകാരി കാലിപ്സോയും അനീതിയോട് പ്രതികരിച്ചത് സർഗാത്മകമായി. ത ിരക്കൊഴിഞ്ഞ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ഗിറ്റാർ വായിച്ചായിരുന്നു ഇ രുവരുടെയും പ്രതികരണം. ഹർത്താലിെൻറ കാരണമറിയാവുന്ന ഇവർ മലയാളികളെ മുഴുവൻ ചിന്തിപ്പിക്കും വിധം, ‘‘മാറുന്ന ലോകത്തിനൊപ്പം നമുക്കും സഞ്ചരിക്കേണ്ടതല്ലേ’’ എന്ന് ചോദ്യവും തൊടുത്തു. കൊച്ചിൻ ബിനാലെ ആസ്വദിച്ചശേഷമാണ് ഇൗ കലാകാരന്മാർ ആലപ്പുഴയിലെത്തിയത്.
ഹർത്താലിൽ വലഞ്ഞ ഇരുവരും വിശപ്പടക്കാനായി പഴവും മറ്റും വാങ്ങുന്നതിനായാണ് ബസ്സ്റ്റാൻഡിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ട്രാൻസ്പോർട്ട് ജീവനക്കാരെയും യാത്രക്കാരെയും കണ്ട കോൺറാഡ് ഗിറ്റാർ കൈയിലെടുത്ത് ബാഗിന് മുകളിലിരുന്ന് വായിച്ചുതുടങ്ങി. അര മണിക്കൂറോളം നീണ്ട സംഗീത വിരുന്നിൽ ഇൗ 27കാരൻ ഫ്രഞ്ച് ഗാനങ്ങളും പാടി. കോടതിവിധിയുടെ പരിരക്ഷയിലും പൊലീസ് സംരക്ഷണയിലും യുവതികൾക്ക് ക്ഷേത്രദർശനം നടത്തേണ്ടിവരുകയെന്നത് അചിന്തനീയമാണെന്ന് ഇരുവരും പറഞ്ഞു.
‘‘ലോകം അതിവേഗം മാറുകയാണ്. 2019 പിറന്നു. മാറുന്ന ലോകത്തിനൊപ്പം നമുക്കും ഏറെ സഞ്ചരിക്കാനുണ്ട്. കാലത്തിെൻറ മാറ്റങ്ങളെ സ്വാഗതം ചെയ്യുകതന്നെ വേണം. കൊച്ചി-ആലപ്പുഴ യാത്രയിൽ റോഡിൽ കണ്ട വനിതാമതിൽ ആവേശം നൽകി. കേരളം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തം,’’ -ഇരുവരും ആവേശംകൊണ്ടു. ആണും പെണ്ണും മനുഷ്യരാണെന്നിരിക്കെ സ്ത്രീയെ മാത്രമായി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്നത് അത്ഭുതംതന്നെയെന്ന് ചിത്രകാരിയും നർത്തകിയുമായ കാലിപ്സോ പറയുന്നു.
ജൈവശാസ്ത്രപരമായ ആർത്തവത്തെ അതിന് മാനദണ്ഡമാക്കുന്നത് വിവേചനമാണെന്നും ഇൗ 20കാരി പറഞ്ഞു. ആലപ്പുഴയിൽ കായൽ സൗന്ദര്യം ആസ്വദിച്ചശേഷം കൊല്ലവും സന്ദർശിച്ച് ഗോവയിലേക്ക് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.