നെടുമ്പാശ്ശേരി: ലക്ഷങ്ങളുടെ കൊക്കെയ്നുമായി വിദേശവനിതകൾ പിടിയിൽ
text_fieldsനെടുമ്പാശ്ശേരി: ലക്ഷങ്ങൾ വിലയുള്ള കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ നെടുമ്പാശ്ശേരിയിൽ പിടിയിലായി. ഖത്തർ എയർവേസിെൻറ വിമാനത്തിൽ ദോഹ വഴി കൊച്ചിയിലെത്തിയ ഐവറിയൻ (ഐവറികോസ്റ്റ്) സ്വദേശികളായ കാനേ സിംപേ ജൂലി (21), സിവി ഒലോത്തി ജൂലിയറ്റ് (32) എന്നിവരാണ് പിടിയിലായത്.
കാനേ സിം പേയിൽനിന്ന് 580 ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്. മതിയായ രേഖകളില്ലാതെയാണ് ഇവർ കൊച്ചിയിലെത്തിയത്.
ഇതേതുടർന്ന് എമിഗ്രേഷൻ വിഭാഗം ഇവരെ തടഞ്ഞുവെച്ചു. ഇവരുടെ വരവിൽ സംശയം തോന്നിയ എമിഗ്രേഷൻ വിഭാഗം ഇക്കാര്യം കസ്റ്റംസിനെ അറിയിച്ചു. കസ്റ്റംസ് ഇവരുടെ ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ൻ കണ്ടെത്തിയത്. പിടികൂടിയത് കൊക്കെയ്ൻതന്നെയാണെന്ന് ഉറപ്പിക്കാൻ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിൽ തങ്ങുന്ന സിവി ഒലോത്തിക്ക് നൽകാനാണ് കൊക്കെയ്ൻ കൊണ്ടുവന്നതെന്ന് വെളിപ്പെട്ടത്. തുടർന്ന് കാനേ സിംപേയെ ഉപയോഗപ്പെടുത്തി സിവി ഒേലാത്തിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നാർകോട്ടിക് കൺട്രോൾ വിഭാഗം ഇരുവെരയും കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.