പൂർവികരുടെ വേരുതേടിയെത്തിയ വിദേശവനിത ഫോർട്ടുകൊച്ചിയിൽ കുടുങ്ങി
text_fieldsമട്ടാഞ്ചേരി: നൂറ്റാണ്ടിന് മുമ്പ് കടൽ കടന്ന പൂർവീകരുടെ തലമുറയെ തേടി ദക്ഷിണാഫ്രിക്കയിൽനിന്ന് കേരളത്തിലെത്തിയെ യോഷ്നി പിള്ള ലോക്ഡൗണിനെ തുടർന്ന് ഫോർട്ട്കൊച്ചിയിൽ കുടുങ്ങി. കോപ്ടൗണിൽ നിന്ന് പൂർവികരുടെ വേരുകൾ തേടിയെത്തിയ ഫൈനാൻഷ്യൽ അഡ്വൈസറായ യോഷ്നി പിള്ള അന്വേഷണം താൽക്കാലികമായി നിർത്തി ഒരു മാസമായി ഫോർട്ട്കൊച്ചിയിലെ കൊച്ചിൻ ഹോം സ്റ്റേയിൽ താമസിച്ചു വരികയാണ്.
1903 ൽ അപ്പൂപ്പൻ കപ്പൽ യാത്ര നടത്തി ദക്ഷിണാഫ്രിക്കയിൽ എത്തിയതാണ്. അദ്ദേഹം കൈവശം സൂക്ഷിച്ചിരുന്ന ഭൂരേഖ വിവരങ്ങളുമായാണ് കേരളത്തിലെത്തിയത്. മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്ക് േപരാമ്പ്ര അംശം വില്ലേജ് എന്നാണ് രേഖകളിൽ പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ ഡർബെനിൽ റിട്ട. സ്കൂൾ ലൈബ്രേറിയൻ ശശിധരൻ പിള്ള -ഇന്ദ്രാണി ദമ്പതികളുടെ മകളാണ് യോഷ്നി. രക്ഷിതാക്കളെ ബിസിനസുകാരനായ സഹോദരൻ യുജെെൻറ കുടുംബത്തോടോപ്പമാക്കിയാണ് യോഷ്നി കേരളത്തിലെത്തിയത്.
അപ്പൂപ്പെൻറ കുടുംബത്തിൽ പെട്ടവരെ കണ്ടെത്തണമെന്നതാണ് യോഷ്നിയുടെ ആഗ്രഹം. 2020 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ ഇവർ മുംബൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ചാണ് കൊച്ചിയിലെത്തിയത്. ലോക്ഡൗണിനുശേഷം അന്വേഷണം തുടരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.