Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശ വനിതാ ഫുട്‌ബാൾ...

വിദേശ വനിതാ ഫുട്‌ബാൾ താരങ്ങളെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചു; കോഴിക്കോട് കോർപറേഷൻ ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കോഴിക്കോട്: ഗോകുലം വനിതാ ഫുട്ബാൾ ടീമിലെ വിദേശ താരങ്ങളെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച കോഴിക്കോട് കോർപറേഷൻ ജീവനക്കാരൻ അറസ്റ്റിൽ. കുതിരവട്ടം സ്വദേശി അരുൺകുമാർ ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന താരങ്ങൾക്കു നേരെയാണ് അതിക്രമം ഉണ്ടായത്. ഘാന, കെനിയ താരങ്ങളാണ് ആക്രമിക്കപ്പെട്ടത്. കോർപറേഷൻ സ്റ്റേഡിയത്തിന് പുറത്ത് നിൽക്കുമ്പോഴാണ് താരങ്ങളെ ആക്രമിച്ചത്. രണ്ട് താരങ്ങളുടെ കാലിന് പരിക്കേറ്റു.

ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് അരുൺകുമാറിനെതിരെ കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gokulam women's teamForeign women soccer players
News Summary - Foreign women soccer players attacked; Kozhikode Corporation employee arrested
Next Story