പ്രവാസികൾ തിരിച്ചെത്തുന്നു; വിവരശേഖരണത്തിന് സംവിധാനമില്ല
text_fieldsമലപ്പുറം: ഗൾഫ് നാടുകളിലെ സ്വദേശിവത്കരണത്തിൽ നാട്ടിലേക്ക് മടങ്ങിവരുന്നവ രുടെ എണ്ണം വർധിക്കുന്നു. തൊഴിൽ തേടി വിദേശേത്തക്ക് പറന്ന പ്രവാസികൾ നാട്ടിലേക്ക് ത ിരിച്ചെത്തുേമ്പാഴും ഇവരുടെ കൃത്യമായ കണക്കുകൾ ശേഖരിക്കുന്നതിനുള്ള സംവിധാനമില ്ല. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിെട നിരവധി പേരാണ് തിരിച്ചെത്തിയതെന്ന് പ്രവാസി സംഘ ടനകൾ പറയുന്നു.
2013ൽ സ്വദേശിവത്കരണം ആദ്യമായി നടപ്പാക്കിയ സമയത്ത് നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ വിശദാംശങ്ങൾ എടുക്കുന്നതിനായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നോർക്കയുടെ കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം ഇൗ രീതിയിലുള്ള കണക്കെടുപ്പുകൾ അവസാനിച്ചു. വിവരശേഖരണത്തിനായി പിന്നീട് പുതിയ സംവിധാനങ്ങളൊന്നും സർക്കാർ തലത്തിലോ മറ്റോ ഒരുക്കാൻ സാധിച്ചിട്ടില്ല.
സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസ് രണ്ട് വർഷത്തിനിടയിൽ നടത്തുന്ന ഒരു സർവേ മാത്രമാണ് നിലവിലുള്ളത്. 2016ൽ പ്രവാസികളുടെ എണ്ണത്തിൽ രണ്ടുവർഷം മുമ്പുള്ളതിൽനിന്ന് 1.54 ലക്ഷം പേരുടെ കുറവുണ്ടായി എന്നാണ് ഇവരുെട കണക്ക്. 2014ൽ 24 ലക്ഷം ഉണ്ടായിരുന്നത് 2016ൽ 22.46 ആയി കുറഞ്ഞെന്നാണ് പഠനം.
ഇതിനിടയിൽ കുടുംബശ്രീ മുഖേന പ്രവാസികളുെട കണക്കെടുപ്പും വിവരശേഖരണവും നടത്തുമെന്ന് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, നോർക്കയുടെ ഭാഗത്തുനിന്ന് ഉയർന്ന എതിർപ്പിനെ തുടർന്ന് ഇപ്പോഴും സർേവ ആരംഭിക്കാനായിട്ടില്ല. വിവരം ശേഖരിക്കാനുള്ള ചോദ്യാവലിയും കുടുംബശ്രീക്ക് നൽകേണ്ട വേതനവും എല്ലാം നിശ്ചയിച്ചതിന് ശേഷമായിരുന്നു പിൻമാറ്റം.
പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് കുടുംബശ്രീ വ്യക്തമാക്കുന്നത്. തിരിച്ചെത്തിയവരുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് ഇവർക്ക് പുതിയ പദ്ധതികൾ തുടങ്ങുന്നതിനാവശ്യമായ സഹായം ഒരുക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.