Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനനിയമ ഭേദഗതി:...

വനനിയമ ഭേദഗതി: ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: വ​ന നി​യ​മ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച് കേ​ര​ള കോ​ണ്‍ഗ്ര​സ് (എം) ​ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​താ​യി ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി. ക​ര്‍ഷ​ക​രെ​യും മ​ല​യോ​ര ജ​ന​ത​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യും സ​ര്‍ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു ന​ല്‍കി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭേ​ദ​ഗ​തി പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പാ​ർ​ട്ടി​യു​ടെ നി​വേ​ദ​ക സം​ഘ​ത്തി​നൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ട​തി​ന്​ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജോ​സ്​ കെ. ​മാ​ണി.

നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന വ​ന്യ​ജീ​വി സം​ഘ​ര്‍ഷ​ത്താ​ല്‍ പൊ​റു​തി​മു​ട്ടു​ന്ന വ​നാ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന 430 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​രു കോ​ടി 30 ല​ക്ഷം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​ണ് നി​യ​മ​ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ള്‍. വ​ന​പാ​ല​ക​ര്‍ അ​റ​സ്റ്റ് ചെ​യ്യു​ന്ന​വ​രെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി എ​ത്ര​വേ​ണ​മെ​ങ്കി​ലും നീ​ട്ടി​ന​ല്‍കു​ന്ന 63-ാം ഭേ​ദ​ഗ​തി, സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ വ​ന​ത്തി​ല്‍ നി​ന്ന്​ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ല്‍ ഡി.​എ​ഫ്.​ഒ മാ​ര്‍ക്കു​ള്ള അ​ധി​കാ​രം ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍മാ​ര്‍ക്ക് വ​രെ കൈ​മാ​റാ​നു​ള്ള ഭേ​ദ​ഗ​തി, സെ​ക്ഷ​ന്‍ 27, 62 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം വ​നാ​തി​ര്‍ത്തി നി​ശ്ച​യി​ക്കു​ന്ന ജ​ണ്ട​യി​ലെ ഒ​രു ക​ല്ലി​ള​കി വീ​ണാ​ല്‍പോ​ലും പ്ര​ദേ​ശ​വാ​സി​ക​ളെ വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നി​ര്‍ദേ​ശം, സെ​ക്ഷ​ന്‍ 2 (ബി.​എ) പ്ര​കാ​രം പു​ഴ​ക​ളി​ല്‍ മീ​ന്‍പി​ടി​ക്കാ​ന്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണം, സെ​ക്ഷ​ന്‍ (52) പ്ര​കാ​രം കു​റ്റ​ത്തി​ലേ​ര്‍പ്പെ​ട്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ആ​ളി​ന്‍റെ വീ​ട്, വാ​ഹ​നം, സ്ഥ​ലം എ​ന്നി​വ വാ​റ​ന്‍റി​ല്ലാ​തെ പ​രി​ശോ​ധി​ക്കാ​ന്‍ വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ക്ക് അ​ധി​കാ​രം ന​ല്‍കു​ന്ന നി​ര്‍ദേ​ശം, തെ​റ്റാ​യി അ​റ​സ്റ്റോ, കേ​സെ​ടു​ക്ക​ലോ ഉ​ണ്ടാ​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് ആ​റു മാ​സം ത​ട​വും പി​ഴ​യും ചു​മ​ത്താ​മെ​ന്ന നി​ല​വി​ലെ നി​യ​മം റ​ദ്ദു ചെ​യ്യു​ന്ന ഭേ​ദ​ഗ​തി തു​ട​ങ്ങി​യ​ത​ട​ക്ക​മു​ള്ള നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യും കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും, മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ സ്വൈ​ര​ജീ​വി​തം ബു​ദ്ധി​മു​ട്ടി​ലാ​വു​ക​യും ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച 45 മി​നി​റ്റ്​ നീ​ണ്ടു. ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം.​പി​ക്കൊ​പ്പം ഗ​വ​ൺ​മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, എം.​എ​ല്‍.​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ള്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ഓ​ഫി​സ് ചാ​ര്‍ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ് എ​ന്നി​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കേരള കോൺഗ്രസ്​ അനാവശ്യ വിവാദമുണ്ടാക്കരുത്​ -മന്ത്രി ശശീന്ദ്രൻ

കോ​ഴി​ക്കോ​ട്: വ​ന​നി​യ​മ ഭേ​ദ​ഗ​തി ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്റെ പേ​രി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സ് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് വി​വാ​ദം സൃ​ഷ്ടി​ക്കു​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​തി​ൽ​നി​ന്ന് പി​ന്തി​രി​യ​ണം. സ​ര്‍ക്കാ​ര്‍ വി​ഷ​യം ച​ര്‍ച്ച​ചെ​യ്ത് പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. മു​ന്‍വി​ധി​യി​ല്ലാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രോ​ടും സം​സാ​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ണ്. വ​ന​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ മ​ല​യോ​ര​ത്താ​കെ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്ന​തോ​ടെ​യാ​ണ്, കേ​ര​ള കോ​ണ്‍ഗ്ര​സ് വ​ന നി​യ​മ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ച് മു​ന്ന​ണി​യി​ലും മ​ന്ത്രി​സ​ഭ​യി​ലും എ​ന്ത് അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​തെ​ന്ന ചോ​ദ്യ​മു​യ​ര്‍ന്ന​ത്. ഇ​തോ​ടെ​യാ​ണ് വോ​ട്ട് ബാ​ങ്കി​ന്‍റെ അ​തൃ​പ്തി പ​രി​ഹ​രി​ക്കാ​ന്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​പ്പോ​ഴ​ത്തെ നി​യ​മ​ത്തി​ല്‍ വ​നം വാ​ച്ച​ർ​ക്ക് വാ​റ​ന്റ് കൂ​ടാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നും ഈ ​അ​ധി​കാ​രം എ​ടു​ത്തു​ക​ള​യു​ക​യാ​ണ് ഭേ​ദ​ഗ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​ല​ർ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. മ​ത​മേ​ല​ധ്യ​ക്ഷ​രി​ല്‍ കു​റ​ച്ചു​കൂ​ടി പ​ക്വ​ത പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ങ്കി​ലും അ​വ​ര്‍ അ​വ​രു​ടെ ഉ​ത്ക​ണ്ഠ​യാ​ണ് അ​റി​യി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി​ക്ക് നേ​രം വെ​ളു​ത്തി​ട്ടി​ല്ല -ബി​ഷ​പ് ഇ​ഞ്ച​നാ​നി​യി​ൽ

കോ​ഴി​ക്കോ​ട്​: വ​ന​നി​യ​മം സം​ബ​ന്ധി​ച്ച് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് നേ​രം വെ​ളു​ത്തി​ട്ടി​ല്ലെ​ന്ന് താ​മ​ര​ശ്ശേ​രി രൂ​പ​ത ബി​ഷ​പ് റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ​പോ​ലെ​യു​ള്ള നി​യ​മ​മാ​ണ് പ​ട​ച്ചു​വി​ടു​ന്ന​ത്. നി​യ​മം പി​ൻ​വ​ലി​ച്ചേ മ​തി​യാ​കൂ. വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് നി​യ​മ​ത്തി​ൽ പ​റ​യു​ന്നു. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. മ​ത​മേ​ല​ധ്യ​ക്ഷ​ർ പ​ക്വ​ത കാ​ട്ട​ണ​മെ​ന്ന മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​​ത്തോ​ട്, ആ​രാ​ണ് പ​ക്വ​ത കാ​ട്ടേ​ണ്ട​തെ​ന്ന് ബി​ഷ​പ് ചോ​ദി​ച്ചു. കി​രാ​ത നി​യ​മം​കൊ​ണ്ടു​വ​ന്ന​വ​ർ​ക്കാ​ണോ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ത​ങ്ങ​ൾ​ക്കാ​ണോ പ​ക്വ​ത​യി​ല്ലാ​ത്ത​ത്? ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ഭ​ര​ണ​കൂ​ട​ങ്ങ​ൾ ചെ​യ്യു​ക. ന​ല്ലൊ​രു സ​ർ​ക്കാ​റു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ അ​തു പ്ര​തീ​ക്ഷി​ക്കാ​വു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanForest Act Amendment
News Summary - Forest Act Amendment: Chief Minister will look into it seriously
Next Story