വന്യമൃഗങ്ങളെ അപകടപ്പെടുത്തൽ; വനങ്ങളിൽ മിന്നൽ പരിശോധന
text_fieldsകൽപറ്റ: മേപ്പാടി റേഞ്ച്പരിധിയിൽ വരുന്ന തളിമല, അറമല, ലക്കിടി, കടച്ചിക്കുന്ന്, റിപ്പൺ, അട്ടമല, കള്ളാടി, പുൽപാറ ഭാഗങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. വന്യ മൃഗങ്ങളെ അപകടപ്പെടുത്തുന്ന തരത്തിൽ സ്ഫോടക വസ്തുക്കളും കെണികളും തോട്ടങ്ങളിലും വനഭാഗങ്ങളിലും സ്ഥാപിക്കുന്നവരെ കണ്ടെത്തുന്നതിനാണ് പരിശോധന.
ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തിയിട്ടും വിവരം വനം വകുപ്പിനെ അറിയിക്കാത്ത പക്ഷം സ്ഥലമുടമകളുടെ പേരിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ബാബുരാജ് അറിയിച്ചു. പാലക്കാട് ഗർഭിണിയായ കാട്ടാന ദാരുണമായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ പി.ബി. മനോജ്കുമാർ, കെ.പി. അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എം. മോഹൻദാസൻ, ബി.പി. രാജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.