മാട്ടുപ്പെട്ടി ആനത്താരയെന്ന്, സീപ്ലെയിനിൽ എതിർപ്പുമായി വനം വകുപ്പ്; തുരങ്കംവെക്കാൻ നോക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsഅടിമാലി: മാട്ടുപ്പെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങുന്നതിൽ എതിർപ്പ് അറിയിച്ച് വനം വകുപ്പ്. സീപ്ലെയിനിന്റെ ശബ്ദവും തുടർപ്രകമ്പനവും വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസമാണെന്ന് കാണിച്ച് വനംവകുപ്പ് കലക്ടർക്ക് കത്ത് നൽകി. മാട്ടുപ്പെട്ടി അണക്കെട്ട് പ്രദേശം ആനത്താരയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
മൂന്നാർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറാണ് കലക്ടർക്ക് കത്ത് കൈമാറിയത്. ഈ പ്രദേശത്തിന് ദേശീയ വന്യജീവി ബോർഡ് അംഗീകരിച്ച വന്യജീവി സംഘർഷ ലഘൂകരണ പദ്ധതി നിർബന്ധമാണെന്നും ഡി.എഫ്.ഒ കത്തിൽ ആവശ്യപ്പെട്ടു. മുമ്പ് ഇരവികുളം ദേശീയോദ്യാനത്തിന് മുകളിലൂടെ ഹെലികോപ്ടർ പറന്നപ്പോൾ വരയാടുകൾ ചിതറി ഓടിയ സംഭവമുണ്ടായിട്ടുണ്ട്.
അതേസമയം, പദ്ധതിക്ക് തുരങ്കം വെക്കാൻ നോക്കേണ്ടെന്ന് വനം വകുപ്പിനോട് ചടങ്ങിൽ പങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളത്തിനാകെ വികസനക്കുതിപ്പേകുന്ന പദ്ധതിയെന്നത് കണക്കിലെടുത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.