Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമാനുസൃത...

നിയമാനുസൃത നടപടിക്കൊരുങ്ങി വനംവകുപ്പ്; 947 എസ്​.എഫ്​.ഒമാരിൽ 284 പേർ അയോഗ്യരെന്ന്​ കണ്ടെത്തൽ

text_fields
bookmark_border
forest department
cancel

തി​രു​വ​ന​ന്ത​പു​രം: ബീ​റ്റ്​ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യി (ബി.​എ​ഫ്.​ഒ) 2014ന്​ ​മു​മ്പ്​ നി​യ​മ​നം ല​ഭി​ച്ച​വ​രും സെ​ക്ഷ​ൻ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​ർ (എ​സ്.​എ​ഫ്.​ഒ) ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​ന്​ വ​കു​പ്പു​ത​ല പ​രീ​ക്ഷ പാ​സാ​ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ വ​ന്ന​തോ​ടെ അ​യോ​ഗ്യ​രു​ടെ ക​ണ​ക്കെ​ടു​ത്ത്​ വ​നം​വ​കു​പ്പ്.

ആ​കെ​യു​ള്ള 947 പേ​രി​ൽ 284 പേ​ർ നി​ർ​ബ​ന്ധി​ത വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ പാ​സാ​കാ​തെ​യാ​ണ്​ ഈ ​ത​സ്തി​ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​തെ​ന്ന്​ വ​നം​വ​കു​പ്പി​ന്‍റെ ഭ​ര​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. സ​തേ​ൺ സ​ർ​ക്കി​ളി​ൽ 66 പേ​രും ഹൈ​റേ​ഞ്ചി​ൽ 60 പേ​രും സെ​ൻ​ട്ര​ലി​ൽ 28 പേ​രും ഈ​സ്​​റ്റേ​ണി​ൽ 50 പേ​രും നോ​ർ​ത്തേ​ൺ സ​ർ​ക്കി​ളി​ൽ 80 പേ​രു​മാ​ണ്​ ച​ട്ട​വി​രു​ദ്ധ​മാ​യി ജോ​ലി​ചെ​യ്യു​ന്ന​ത്.

ഇ​വ​ർ​ക്ക്​ ഡി​സം​ബ​ർ 31ന്​ ​മു​മ്പ്​ നോ​ട്ടീ​സ്​ ന​ൽ​കി നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ഞ്ച്​ സ​ർ​ക്കി​ൾ ക​ൺ​സ​ർ​വേ​റ്റ​ർ​മാ​ർ​ക്കും വ​നം​വ​കു​പ്പി​ന്‍റെ ഭ​ര​ണ​വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി. ന​ട​പ​ടി ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​ന​ക്ക​യ​റ്റം നേ​ടി​യ​വ​ർ ത​രം​താ​ഴ്​​ത്ത​​​പ്പെ​ടാ​നാ​ണ്​ സാ​ധ്യ​ത.

സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ വാ​ങ്ങി​യ അ​ധി​ക ശ​മ്പ​ള​വും സ​ർ​ക്കാ​റി​ലേ​ക്ക്​ മ​ട​ക്കേ​ണ്ടി​യും​വ​രും. ഹൈ​കോ​ട​തി​യും കേ​ര​ള അ​ഡി​മി​നി​സ്​​ട്രേ​റ്റീ​വ്​ ട്രൈ​ബ്യൂ​ണ​ലും നി​ർ​ബ​ന്ധ​മാ​ക്കി​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​പ്പാ​ടെ അ​വ​ഗ​ണി​ച്ചാ​ണ്​ ഇ​ത്ര​യും​പേ​ർ സെ​ക്ഷ​ൻ ഫോ​റ​സ്​​റ്റ്​​ ത​സ്തി​ക​യി​ൽ തു​ട​രു​ന്ന​ത്.

ഇ​പ്പോ​ൾ വ​നം​വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി​യ വ​ന​നി​യ​മ ഭേ​ദ​ഗ​തി പ്ര​കാ​രം കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ത​ട​സ്സം നി​ൽ​ക്കു​ന്ന ആ​രെ​യും വാ​റ​ണ്ടി​ല്ലാ​തെ അ​റ​സ്റ്റ്​ ചെ​യ്യാ​നും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും ഇ​വ​ർ​ക്കു​കൂ​ടി അ​ധി​കാ​രം കൈ​വ​രു​മെ​ന്ന​താ​ണ്​ മ​റ്റൊ​രു വ​സ്തു​ത. ഇ​ത്​ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ബീ​റ്റ്​ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ​നി​ന്ന്​ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​ർ ത​സ്തി​ക​യി​ലേ​ക്ക്​ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​ൻ കേ​ര​ള ഫോ​റ​സ്റ്റ്​ ആ​ക്ട്​ ആ​ൻ​ഡ്​ റൂ​ൾ​സ്, ഫോ​റ​സ്റ്റ്​ കോ​ഡ്, മാ​ന്വ​ൽ ഓ​ഫ്​ ഓ​ഫി​സ്​ പ്രൊ​സീ​ജ്വ​ർ എ​ന്നീ മൂ​ന്ന്​ പ​രീ​ക്ഷ​ക​ൾ പാ​സാ​വു​ക​യും ഒ​മ്പ​ത്​ മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം.

ഇ​തൊ​ന്നും ഇ​വ​ർ പൂ​റ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്നും ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. സ​ർ​വി​സ്​ കാ​ല​യ​ള​വി​നു​ള്ളി​ൽ ഈ ​യോ​ഗ്യ​ത​ക​ൾ നേ​ടാ​ൻ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും അ​ത്​ പാ​ലി​ച്ചി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ 50 വ​യ​സ്സ്​​ തി​ക​ഞ്ഞെ​ന്ന വാ​ദ​മു​യ​ർ​ത്തി യോ​ഗ്യ​ത നേ​ടാ​തെ ത​ന്നെ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ, റേ​ഞ്ച്​ ഓ​ഫി​സ​ർ ത​സ്തി​ക​യി​ലെ​ത്തു​ക​യും ഉ​യ​ർ​ന്ന പെ​ൻ​ഷ​നോ​ടെ വി​ര​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​വ​രു​മു​ണ്ട്.

എ​ന്നാ​ൽ വ​കു​പ്പു​ത​ല പ​രീ​ക്ഷ​യും പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി ബീ​റ്റ്​ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക്​ വ​ർ​ഷ​ങ്ങ​ളാ​യി സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentForest DepartmentAppointmentKerala News
News Summary - Forest department prepared for legal action- Finding 284 ineligible out of 947 SFO
Next Story