ദൗത്യം മൂന്നാം ദിനത്തിൽ; ആളെക്കൊല്ലി ബേലൂർ മഖ്നയെ പിടികൂടാൻ വനംവകുപ്പ് സംഘം കാട്ടിലേക്ക്
text_fieldsമാനന്തവാടി: വയനാട് മാനന്തവാടിയിൽ ഒരാളെ കൊന്ന കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ശ്രമം മൂന്നാം ദിവസം ആരംഭിച്ചു. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്നതിനനുസരിച്ചാണ് നീക്കം. മണ്ണുണ്ടിക്കും ആനപ്പാറക്കും ഇടയിൽ ആനയെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
വനംവകുപ്പിൽനിന്നും 15 സംഘങ്ങളും പൊലീസിൽനിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തിൽ മയക്കുവെടി വെക്കാനാണ് തീരുമാനം.
ആനയെ കണ്ടെത്താനാകാതെ ഇന്നലെ ദൗത്യസംഘം കാട്ടിൽനിന്ന് മടങ്ങിയപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. ദൗത്യസംഘത്തിന്‍റെ വാഹനങ്ങൾ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. രാത്രിയും ആനയെ നിരീക്ഷിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്ന് അവധി
സുരക്ഷാ കാരണങ്ങളാല്‍ മാനന്തവാടി മേഖലയിലെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നൽകി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.