വന നിയമത്തിനൊപ്പം ജീവനക്കാരെയും മാറ്റാനൊരുങ്ങി വനം വകുപ്പ്
text_fieldsതിരുവനന്തപുരം : വനം വകുപ്പ് ജീവനക്കാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന പുതിയ വനനിയമം നടപ്പിലാക്കുന്നതിന് ജീവനക്കാരെ സംസ്ഥാനമൊട്ടാകെ പുനർ വിന്യാസിക്കാനൊരുങ്ങി വനം വകുപ്പ്.
ജനവിരുദ്ധമായ കരിനിയമം നടപ്പിലാക്കുന്നതിന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ സംസ്ഥാനമൊട്ടാകെ പുനർ വിന്യസിക്കുന്നതിനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായി. പുതിയ വന നിയമത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികയിലുള്ള ഉദ്യോഗസ്ഥന് ഏതൊരു വ്യക്തിയെയും അകാരണമായി അറസ്റ്റ് ചെയ്ത നടപടികൾ സ്വീകരിക്കാമെന്ന് സെക്ഷൻ 63 ൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
പൊലീസിൽ സി.ഐ തസ്തികയിലുള്ള ഉദ്യോഗസ്ത്യർക്കുപോലും അനുവദിക്കാത്ത തരത്തിലുള്ള ക്രൂര വ്യവസ്ഥകളാണ് പുതിയ വനനിയമത്തിൽ എഴുതപെട്ടിരിക്കുന്നത്. ഇത് കൂടുതൽ ജനദ്രോഹകരമായി നടപ്പിലാക്കുന്നതിന് നിലവിൽ ജില്ല തലത്തിൽ നിയമനവും സ്ഥലം മാറ്റവും നടത്തി പോരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും സംസ്ഥാനതലത്തിൽ ആക്കപ്പെടുകയാണ്. ഇതോടുകൂടി അതത് ജില്ലകളിൽ ജോലിയിലുള്ള ഉദ്യോഗസ്ഥരെ മാറ്റി മറ്റ് ജില്ലകളിൽ നിന്നുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരെ മാറ്റി നിയമിക്കും.
കർഷക സംഘടനകളുടെയും ജനഹിത പരിശോദനയും വക വക്കാതെയാണ് പുതിയ വന നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്. വന നിയമത്തിനൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട സ്പെഷ്യൽ റൂൾ ഫയലിനും വകുപ്പിൽ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളെ ലക്ഷകണക്കിന് കർഷകരെ ദുരിതത്തിലാക്കാനാണ് ഇത്തരത്തിൽ ജീവനക്കാരെ മാറ്റി നിയമിക്കുയന്നത്.
സാധാരണ ഗിരിജനത്തിന് തങ്ങൾക്കുള്ള അവകാശങ്ങൾ വനം ഓഫീസുകളിൽ നിന്നും നേടിയെടുക്കുന്നതിനുള്ള അപേക്ഷ ഓഫീസിൽ സമർപ്പിക്കാൻ പോലും പറ്റാത്ത വിധത്തിൽ കാര്യങ്ങൾ മാറ്റിമറിക്കപ്പെടും. വന്യജീവി ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉദ്യോഗസ്ഥരെ കൊണ്ട് അടിച്ചമർത്തനുള്ള വനനിയമത്തിലെ വ്യവസ്ഥകൾക്ക് ആക്കം കൂട്ടനാണ് ഇത്തരത്തിൽ നടപ്പിലാക്കുന്നത്. വന നിയമ ബില്ലിനെതിരെ പരാതികൾ ലഭിച്ചിട്ടും അതിന് പരിഹാരം കാണാതെയാണ് ഉദ്യോഗസ്ഥരെ ഇത്തരത്തിൽ സ്ഥലം മാറ്റി നിയമിക്കുന്നത്.
ബില്ലുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിശോധിക്കപ്പെടുമെന്ന് വനം മന്ത്രി ഇതിനോടകം തന്നെ പറഞ്ഞെങ്കിലും ജനങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും മാനികേണ്ടത്തില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇതിനോടകം തന്നെ ഉദ്യോഗസ്ഥ അസ്സോസിയേഷനുകളും കരി നിയമം നടപ്പിലാക്കണമെന്ന നിലപടിലുറച്ചിരിക്കുകയാണ്. വന നിയമ ഭേദഗതി സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാറിനെ വെള്ളിയാഴ്ച വരെഅറിയിക്കാം. ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ prisecy.forest@kerala.gov.in എന്ന ഇ മെയിലിലും പരാതികൾ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.